വാൽപ്പാറയിൽ കാട്ടാനയാക്രമണം; നടന്നു പോയയാളെ ചവിട്ടിക്കൊന്നു; 2 പേർക്ക് പരുക്ക്
ചെന്നൈ∙ തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. ബുധനാഴ്ച

ചെന്നൈ∙ തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വാല്‍പ്പാറ അയ്യര്‍പാടി നെടുങ്കുന്ത്ര ആദിവാസി ഊരിലെ താമസക്കാരനായ രവിയാണ് (54) മരിച്ചത്. ബുധനാഴ്ച രാത്രിയാണ് രവിയെ കാട്ടാന ആക്രമിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി കോളനിയിലേക്ക് നടന്നു പോകുന്നതിനിടെ കാട്ടാന ഓടിയെത്തി രവിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന വിജയന്‍, രാമചന്ദ്രന്‍ എന്നിവര്‍ ആനയെ കണ്ട് ഭയന്ന് ഓടി. അതിനിടെ വീണു പരുക്കേറ്റ ഇവര്‍ വാല്‍പ്പാറ ആശുപത്രിയില്‍ ചികിത്സയിലാണ്.