‘മുഖ്യമന്ത്രിയും കുടുംബവും നേരിട്ടു നടത്തുന്ന അഴിമതി; പിണറായി തുടരുന്നത് മോദിയുടെ ഔദാര്യത്തിൽ’
താൻ അഴിമതിക്കാരനാണെന്നു സ്ഥാപിക്കാനാണു ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി വിജിലൻസ് 20 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണ്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും
താൻ അഴിമതിക്കാരനാണെന്നു സ്ഥാപിക്കാനാണു ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി വിജിലൻസ് 20 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണ്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും
താൻ അഴിമതിക്കാരനാണെന്നു സ്ഥാപിക്കാനാണു ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി വിജിലൻസ് 20 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണ്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും
താൻ അഴിമതിക്കാരനാണെന്നു സ്ഥാപിക്കാനാണു ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി വിജിലൻസ് 20 പേരെ പ്രതിയാക്കി കേസെടുത്തിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാർ നടത്തുന്നത് അധികാര ദുർവിനിയോഗമാണ്. അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ നിയമപരമായി നേരിടുമെന്നും അദ്ദേഹം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
∙ ചിന്നക്കനാൽ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇടുക്കി വിജിലൻസ് യൂണിറ്റ് താങ്കളെ പതിനാറാം പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുകയാണ്. ക്രമക്കേട് നടന്നുവെന്ന് അറിഞ്ഞുകൊണ്ട് താങ്കൾ ഇടപാട് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്?
ഞാൻ നേരത്തേ പറഞ്ഞിരുന്നു, നിയമപരമായ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യും. അതുതന്നെയാണ് ഇപ്പോഴും പറയാനുള്ളത്. നിയമവിരുദ്ധമായി ദ്രോഹിക്കാനാണ് ശ്രമമെങ്കിൽ അത് വകവച്ചുകൊടുക്കില്ല. നിയമത്തിന്റെ പരിധിയിൽ നിന്നുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഞാൻ ഒരു പൊതുപ്രവർത്തകനാണ്. എനിക്കെതിരെ പരാതി കിട്ടി സർക്കാർ അതിൽ അന്വേഷണം നടത്തുകയാണെങ്കിൽ ചെയ്യട്ടെ. അതല്ലാതെ ഒരു പുകമറ സൃഷ്ടിച്ച് ദ്രോഹിക്കാൻ ശ്രമിച്ചാൽ നിയമപരമായി പോരാടേണ്ടി വരും. ഞാനതു ചെയ്യും. പിന്നെ എഫ്ഐആർ എടുത്ത് എന്റെ ആത്മവിശ്വാസം തകർത്തുകളയാം എന്നാണ് കരുതുന്നതെങ്കിൽ അത് വിലപ്പോവില്ല. അവർ അന്വേഷിക്കട്ടെ, ചാർജ് എടുക്കുന്നുണ്ടോ എന്ന് നോക്കാം. ഉണ്ടെങ്കിൽ നിയമനടപടികളിലേക്കു കടക്കാം.
∙ താങ്കളുടെ ആത്മവിശ്വാസം കെടുത്താൻ കരുതിക്കൂട്ടിയുള്ള ആക്രമണമായാണോ ഇതിനെ കാണുന്നത്?
ഇതിനുപിന്നിലുള്ള ലക്ഷ്യം മാത്യു കുഴൽനാടൻ അഴിമതിക്കാരനാണെന്ന് സ്ഥാപിക്കുകയാണ്. എന്നെ പ്രതിയാക്കാൻ വേണ്ടി മാത്രം 20 പേരെ പ്രതിയാക്കി സർക്കാർ കേസെടുത്തിരിക്കുകയാണ്. ഇത് അധികാര ദുർവിനിയോഗമാണ്. അധികാരം ഉള്ളവർക്ക് അത് ഉപയോഗിക്കാനും ദുർവിനിയോഗം ചെയ്യാനും സാധിക്കും. അവരത് ദുർവിനിയോഗം ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ ചെയ്യട്ടെ. ഞാൻ അതേക്കുറിച്ച് വ്യാകുലപ്പെടുന്നില്ല.
∙ സർക്കാർ ഏജൻസികളെ ആയുധമാക്കി പ്രതിപക്ഷത്തെ നിശബ്ദരാക്കുന്ന കേന്ദ്ര സർക്കാരിന്റെ രീതിയാണ് കേരളത്തിലും പിന്തുടരുന്നതെന്നാണ് താങ്കൾ അഭിപ്രായപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികളായ ഇ.ഡിയെയും മറ്റും എങ്ങനെയാണോ ഉപയോഗിക്കുന്നത് അതുപോലെ പിണറായി വിജയൻ അദ്ദേഹത്തിനു കീഴിലുള്ള ഏജൻസികളെ വച്ച്, അദ്ദേഹത്തിനെതിരെ വിരൽചൂണ്ടുന്നവരെ വേട്ടയാടുകയാണ്.
∙ മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്കെതിരെയുള്ള പ്രതികാര നടപടിയായിട്ടാണോ അപ്പോൾ ഇതിനെ കാണുന്നത്?
ചിന്നക്കനാൽ ഭൂമി ഞാൻ വാങ്ങുന്നത് എംഎൽഎ ആകുന്നതിനു മുൻപാണ്. അതിനെതിരെ കഴിഞ്ഞ ഒരു വർഷം മുമ്പു വരെ ആർക്കും പരാതി ഉണ്ടായിരുന്നില്ല. രണ്ടുവർഷത്തിലേറെയായി ആ ഭൂമിയുടെ സ്റ്റാറ്റസ് അതേപടി നിൽക്കുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച് അതിൽനിന്നു പിന്നോട്ടുപോകാതെ നിയമസഭയ്ക്ക് അകത്തും പുറത്തും നിയമപോരാട്ടവുമായി മുന്നോട്ടുപോകുമ്പോഴാണ് എനിക്കെതിരെ സർക്കാർ ഒന്നിനുപിറകേ ഒന്നായി അന്വേഷണങ്ങൾ ആരംഭിക്കുന്നത്. അതിൽനിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്.
∙ സിപിഎം നേതാവായ സി.എൻ.മോഹനനാണല്ലോ ചിന്നക്കനാൽ ഭൂമി ഇടപാടിൽ ആരോപണം ഉന്നയിക്കുന്നത്. താങ്കളുടെ സ്ഥാപനങ്ങളെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാണെന്നാണ് മോഹനൻ വിശേഷിപ്പിച്ചത്?
അതിനെതിരെ ഞാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അത് നടക്കുകയാണ്.
∙ മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് താങ്കൾ നൽകിയ ഹർജി പ്രത്യേക വിജിലൻസ് കോടതി തള്ളിയല്ലോ. ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇത് തിരിച്ചടിയല്ലേ?
ഞാൻ കോടതി വിധി പഠിച്ചു. വിധിയിലെ ന്യായവാദം ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. കോടതിയോടുള്ള എല്ലാ ബഹുമാനവും മുൻനിർത്തി, കോടതി വിധിയോട് ഞാൻ വിയോജിക്കുന്നു. അപ്പീലുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
∙ വിജിലൻസ് അന്വേഷണം മതിയെന്നു പറഞ്ഞ താങ്കൾ പിന്നെ എന്തുകൊണ്ടാണ് കോടതി അന്വേഷിച്ചാൽ മതിയെന്ന് പറഞ്ഞത്.?
ഞാൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ട് മാറ്റുകയായിരുന്നില്ല. എന്ത് അന്വേഷണമാണു വേണ്ടതെന്ന് പരാതിയിൽ പറയാറില്ല. നിയമം അനുസരിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത്. കോടതി ചോദിച്ചു ഏത് അന്വേഷണമാണ് നിങ്ങൾ താൽപര്യപ്പെടുന്നതെന്ന്. അപ്പോഴാണ് കോടതി അന്വേഷണം മതിയെന്നു പറയുന്നത്. കാരണം വിജിലൻസിന് അന്വേഷണം കൈമാറിയാൽ ഒരു ദിവസത്തെ വാർത്തയാകും. കൂടിപ്പോയാൽ പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയേണ്ടി വരും എന്നതിനപ്പുത്തേക്ക് ഫലം ഉണ്ടാകില്ല. അതുകൊണ്ട് നമ്മൾ തന്നെ പ്രോസിക്യൂഷൻ നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നുവിചാരിച്ചിട്ടാണ് അങ്ങനെ ചെയ്തത്.
∙ മാസപ്പടി കേസിൽ ഉന്നയിച്ച ആരോപണങ്ങൾ, വെറും ആരോപണങ്ങൾ മാത്രമല്ലെന്നു തന്നെയാണ് അപ്പോൾ താങ്കൾ വ്യക്തമാക്കുന്നത്?
മാസപ്പടി കേസുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ നൂറുശതമാനവും ഉറച്ചുനിൽക്കുന്നു. ഞാൻ മുന്നോട്ടുവച്ച വസ്തുതകൾ തെറ്റാണെന്നു ബോധ്യപ്പെടുത്തുന്ന ഒരു സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല. കോടതിവിധിയുടെ പേരിൽ എന്റെ ബോധ്യങ്ങൾ മാറ്റേണ്ട കാര്യമില്ല. നിയമപരമായിട്ടും അല്ലാതെയും നോക്കുമ്പോൾ, രേഖകൾ പരിശോധിക്കുമ്പോൾ അത് വ്യക്തമാണ്. അഴിമതി നടന്നിട്ടുണ്ട് എന്നത് പച്ചയായ യാഥാർഥ്യമാണ്. പ്രഥാമിക അന്വേഷണം പോലും നടത്താതെ കോടതി ചെയ്തത് ശരിയായില്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.
∙ മുൻ ഇടതു സർക്കാരുകളെ അപേക്ഷിച്ച്, ഏറ്റവും കൂടുതൽ അഴിമതി ആരോപണങ്ങൾ നേരിട്ട സർക്കാരാണ് അധികാരത്തിലുള്ളത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും വലിയ ആരോപണങ്ങൾ സർക്കാരിനു നേരെ ഉയർന്നു. അതിൽ പലതും മുഖ്യമന്ത്രിയെന്ന അധികാര കേന്ദ്രത്തെ നേരിട്ട് കടന്നാക്രമിക്കുന്നതായിരുന്നു?
ഈ സർക്കാർ വളരെയധികം അഴിമതി നിറഞ്ഞതാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. കേരളം കണ്ട സർക്കാരുകളിൽ വച്ച് ഏറ്റവും അധികം അഴിമതി നടക്കുന്ന സർക്കാർ. അത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും നേരിട്ടു നടത്തുന്ന അഴിമതിയാണ്. ഒന്നോ രണ്ടോ മൂന്നോ അല്ല, ഒരുമാതിരിപ്പെട്ട എല്ലാ അഴിമതിയിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. കേരള ചരിത്രത്തിലെ അഴിമതിക്കറ പുരണ്ട മുഖ്യമന്ത്രിയും സർക്കാരുമാണിത്.
∙ സിപിഎം–ബിജെപി ബന്ധവും തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ഉയർത്തിക്കാണിച്ചിരുന്നുവല്ലോ?
പിണറായി വിജയൻ ഇന്ന് ആ കസേരയിൽ തുടരുന്നത് നരേന്ദ്ര മോദിയുടെ ഔദാര്യത്തിലാണ്. കാരണം, അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അതേ സർക്കാരിന് കീഴിലുള്ള ഏജൻസികൾ അന്വേഷണം നടത്തുകയോ തെറ്റുകൾ കണ്ടെത്തുകയോ ചെയ്യില്ല. പിന്നെ ചെയ്യാൻ സാധിക്കുന്നത് കേന്ദ്ര സർക്കാരിനാണ്. ഇവിടെ അരവിന്ദ് കേജ്‌രിവാളിന്റെ കേസിൽ ഉണ്ടെന്ന് അവകാശപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടി നേരിട്ടുള്ള തെളിവുകളും രേഖകളും പിണറായി വിജയനെതിരെയുണ്ട്. എന്നിട്ടും അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജൻസി ഒരു നടപടിയും സ്വീകരിക്കുന്നില്ല. അത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ്. അതിന് ഉപോദ്ബലകമായ തെളിവുകളല്ലേ കഴിഞ്ഞ ദിവസം പുറത്തുവന്നത്. എൽഡിഎഫ് കൺവീനർ തന്നെ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തുന്നു എന്നുപറയുന്നതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്?
∙ കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് ഉയർത്തിയ സ്വർണക്കടത്തുകേസ് എവിടെയെത്തിയെന്ന പ്രതിപക്ഷ ചർച്ചകൾ കുറവാണല്ലോ?
സ്വർണക്കടത്തുകേസിൽ അവരുടെ ‘പാർട്ണർ ഇൻ ക്രൈം’ എന്നുപറയാവുന്ന സ്വപ്ന സുരേഷ് തന്നെ കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ നൽകിയിട്ടും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ പിണറായി വിജയനെ സഹായിക്കാൻ തീരുമാനിച്ചിട്ടുള്ള കാലത്തോളം ഇതിൽ നീതിയുക്തമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല.
∙ മാസപ്പടി കേസുമായി താങ്കൾ മുന്നോട്ടുപോകുമ്പോൾ ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് എന്താണ്?
പാർട്ടിയുടെ പിന്തുണയോടെയാണ് പൊതുജനമധ്യത്തിൽ ഇത്തരമൊരു അഴിമതി ഉയർത്തിക്കാണിക്കുന്നത്. പാർട്ടി എനിക്ക് ഇതിനുള്ള അനുമതി തന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പിന്തുണച്ചിട്ടുണ്ട്. ഈ വിഷയം സാങ്കേതികവും സങ്കീർണവും ആയതുകൊണ്ട് ഒരുപാട് കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ അതിന്റെ ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. അതുകൊണ്ടാണ് മറ്റു നേതാക്കൾ ചർച്ചയുമായി വരാത്തത്. ഞാൻ പാർട്ടിയിൽ സംതൃപ്തനാണ്.
∙ ശല്യക്കാരനായ വ്യവഹാരിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റ് താങ്കളെ വിശേഷിപ്പിച്ചത് ?
അതൊരു അലങ്കാരമായി, അല്ലെങ്കിൽ അംഗീകാരമായി എടുക്കുന്നു. സിപിഎമ്മിനും സർക്കാരിനും അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രിക്കും ശല്യക്കാരനായിരിക്കുക എന്നുപറയുന്നത് അവരുടെ അഴിമതിയെ ചോദ്യം ചെയ്യുന്നത് കൊണ്ടാണ്. അവർക്ക് ശല്യമായി തോന്നുക സ്വാഭാവികമാണ്. അതുകൊണ്ട് സിപിഎമ്മിന്, മുഖ്യമന്ത്രിക്ക് ശല്യക്കാരനാണെന്ന് പറയുന്നത് അഭിമാനമായി തന്നെയാണ് കരുതുന്നത്.