‘നീ ആരാടീ എന്നു ചോദിച്ച് ആ സ്ത്രീ മുഖത്തടിച്ചു; രാവിലെ പരാതി നൽകാമെന്ന് പൊലീസിനോടു പറഞ്ഞത് ഞാൻ’
കൊല്ലം∙ ചവറയില്‍ വനിതാ ഡോക്ടറെ രോഗിക്കൊപ്പം എത്തിയ സ്ത്രീ മർദിച്ചതായി പരാതി. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജാൻസി ജയിംസിനാണ് മർദനമേറ്റത്. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡോ. ജാൻസിയുടെ മുഖത്തടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി പത്തരയോടെ രോഗിയായ പെൺകുട്ടിക്കൊപ്പം എത്തിയ സ്ത്രീ, തട്ടിക്കയറുകയും മുഖത്തടിക്കുകയും ചെയ്തതായി ഡോക്ടർ പറയുന്നു.

രോഗികളെ പരിശോധിക്കുന്നില്ലെന്നു പറഞ്ഞാണ് ഇവർ തട്ടിക്കയറിയതെന്നാണ് ആക്ഷേപം. പിന്നീട് മോശം ഭാഷയിൽ സംസാരിച്ചു. ‘നീ ആരാടീ’ എന്നു ചോദിച്ച് മുഖത്തടിച്ചതായും ഡോക്ടർ പറയുന്നു. പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നെങ്കിലും, രാവിലെ പരാതി നൽകാമെന്ന് അവരെ അറിയിച്ചത് താൻ തന്നെയാണെന്നും ഡോക്ടർ വ്യക്തമാക്കി.
‘‘അവർ എന്നെ മർദിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. ആ രോഗിയെ എനിക്ക് മുൻപരിചയവുമില്ല. പുറത്തിരിക്കാൻ പറഞ്ഞു എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് അവർ പ്രകോപിതരായതും പ്രശ്നം സൃഷ്ടിച്ചതും. അതിന്റെ പേരിൽ വലിയ സംസാരമുണ്ടായി, അടിക്കുമെന്ന രീതിയിൽ അവർ എനിക്കു നേരെ വന്നു. പലതവണ അടിക്കാനായി കയ്യോങ്ങുകയും ചെയ്തു. പിന്നീടാണ് സംസാരത്തിനിടെ എന്റെ കവിളത്ത് അടിച്ചത്.
‘‘മുൻപ് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് അവർ രണ്ടു ഗുളികകൾ കഴിക്കുന്നുണ്ടായിരുന്നു. ആ കുട്ടി ഗുളികകൾ എന്നെ കാണിക്കുകയും ചെയ്തു. ആ ഗുളികളുടെ അലർജിയാണ് പ്രശ്നമെങ്കിൽ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഡോക്ടറെത്തന്നെ കണ്ട് അത് മാറ്റണമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഞാൻ ആ ഗുളികകൾ നോക്കിയില്ലെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ പരാതി. ഞാൻ ഗുളിക പരിശോധിച്ച കാര്യം രോഗിയായ കുട്ടിക്ക് അറിയാം. അച്ഛനോട് അവർ ഇക്കാര്യം അപ്പോൾത്തന്നെ പറയുകയും ചെയ്തതാണ്.
‘‘ആ പ്രശ്നം സംസാരിച്ചു തീർക്കുന്നതിനിടയ്ക്കാണ് ഒപ്പമുണ്ടായിരുന്ന സ്ത്രീ പ്രകോപിതയായി സംസാരിച്ചതും അടിച്ചതും. രോഗിയായ കുട്ടിയുടെ അച്ഛനും പ്രകോപിതനായാണ് സംസാരിച്ചത്. അതിനിടെയാണ് ഈ സ്ത്രീയും പെട്ടെന്ന് പ്രകോപിതയായത്. പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തിയെങ്കിലും പരാതി രാവിലെ നൽകാമെന്ന് ഞാൻ തന്നെയാണ് അറിയിച്ചത്. അതനസുരിച്ച് ഇന്നു രാവിലെ പരാതി നൽകിയിട്ടുണ്ട്.’’ – ഡോ. ജാൻസി പറഞ്ഞു.
അതേസമയം, ഡോക്ടർക്കെതിരെ രോഗിയും കുടുംബവും പൊലീസിൽ പരാതി നൽകി. മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് പരാതി. മർദിച്ചതായി കള്ളപരാതി നൽകിയെന്നും ആക്ഷേപമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരോടും ചൊവ്വാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.