കെ.എസ്.ഹരിഹരന്റെ വീടിന് നേരെയുണ്ടായത് കണ്ണൂർ മോഡൽ ആക്രമണം: എൻ.വേണു
കെ.എസ്.ഹരിഹരന്റെ വീടിന് നേരെയുണ്ടായത് കണ്ണൂർ മോഡൽ ആക്രമണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു. സിപിഎം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസ് തയാറാകണം. ഇല്ലെങ്കിൽ ആക്രമണം തുടരും. സിപിഎം അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണം. പാനൂരിൽ ബോംബുണ്ടാക്കിയത് പല സ്ഥലങ്ങളിൽ പൊട്ടിക്കുന്നതിനാണ്.

കോഴിക്കോട്∙ കെ.എസ്.ഹരിഹരന്റെ വീടിന് നേരെയുണ്ടായത് കണ്ണൂർ മോഡൽ ആക്രമണമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു. സിപിഎം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പൊലീസ് തയാറാകണം. ഇല്ലെങ്കിൽ ആക്രമണം തുടരും. സിപിഎം അക്രമ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറണം. പാനൂരിൽ ബോംബുണ്ടാക്കിയത് പല സ്ഥലങ്ങളിൽ പൊട്ടിക്കുന്നതിനാണ്.
സിപിഎം പ്രകടനം നടത്തി ഭീഷണിപ്പെടുത്തി. കാറിൽ ആളുകളെത്തി ചീത്ത വിളിച്ചു. അതിന് ശേഷമാണ് വീടിനു നേരെ ബോംബ് ആക്രമണമുണ്ടായത്. ഇന്നലെ സംഭവം നടന്ന ഉടനെ തന്നെ പൊലീസ് പറയുകയാണ് പടക്കമാണെന്ന്. യാതൊരു പരിശോധനയും നടത്താതെ എങ്ങനെയാണ് പൊലീസ് അത് പടക്കമാണെന്ന് പറയുക.
ഹരിഹരന്റെ വിവാദ പരാമർശത്തെ ന്യായീകരിക്കുന്നില്ല. ഹരിഹരനെതിരെ നടപടി എടുക്കുന്നത് സംബന്ധിച്ച് പാർട്ടി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥിയെ വ്യക്തിപരമായി അവഹേളിച്ചിട്ടില്ല. കെ.കെ.ശൈലജ തിരഞ്ഞെടുപ്പ് കാലത്ത് അവഹേളിക്കപ്പെട്ടുവെന്നത് സിപിഎം തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തേഞ്ഞിപ്പലത്ത് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ ഇന്നലെ രാത്രിയാണ് സ്ഫോടക വസ്തു എറിഞ്ഞത്. സ്ഫോടക വസ്തു ഗെയ്റ്റിൽ തട്ടി പൊട്ടുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്.