കോഴിക്കോട്∙ പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിട്ടത് ക്രൂരമായ പീഡനമെന്ന് യുവതിയുടെ പിതാവ്. കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും  ചെയ്തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പന്തീരങ്കാവ്  തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് കേസ് റജിസ്റ്റർ ചെയ്തു.  

‘‘മേയ് അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു വേണ്ടി ഇന്നലെ കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിൽ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്രൂരമായി മർദനമേറ്റ വിവരം മകൾ പറഞ്ഞു. 

ADVERTISEMENT

അവൻ(രാഹുൽ) കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയിൽ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തിൽ മുഴയുണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് അവളുടെ കഴുത്തിൽ മുറുക്കി. കുനിച്ചു നിർത്തി ഇടിച്ചു. മകൾ ഓടാൻ ശ്രമിച്ചപ്പോൾ അവൻ ഓടിച്ചിട്ട് പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു. ബോധം പോയ അവളെ അവർ ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. 

പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. രാഹുലും കുറേ കൂട്ടുകാരും ഇളയച്ഛനുമാണ് സ്റ്റേഷനിൽ എത്തിയത്. ഞങ്ങളെ വിടുന്നതിനു മുൻപ് പൊലീസുകാർ അവനെ വിട്ടു’’– പിതാവ് പറഞ്ഞു. മകളുടെ കയ്യിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്നും പിതാവ് പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞാണ് മർദിച്ചതെന്നാണ് മകൾ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.

English Summary:

Newly wed woman brutally attacked by husband, says woman's father

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT