കേരളത്തിൽ 4000ത്തോളം കേസുകൾ, 10 മരണം: എന്താണ് ഹെപ്പറ്റൈറ്റിസ് എ? എങ്ങനെ പടരുന്നു?
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗപ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേങ്ങര പഞ്ചായത്തിൽ 2 പേർ മരിക്കുകയും 40ഓളം പേർ
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗപ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേങ്ങര പഞ്ചായത്തിൽ 2 പേർ മരിക്കുകയും 40ഓളം പേർ
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗപ്രതിരോധ നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വേങ്ങര പഞ്ചായത്തിൽ 2 പേർ മരിക്കുകയും 40ഓളം പേർ
കൊച്ചി ∙ പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടരുകയാണ്. രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മലപ്പുറത്തെ വേങ്ങര പഞ്ചായത്തിൽ 2 പേർ മരിക്കുകയും 40 ഓളം പേർ ആശുപത്രിയിലാവുകയും 178 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ 4000ത്തോളം ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മരിച്ച 2 പേർ ഉള്‍പ്പെടെ 5 മാസത്തിനിടയിൽ എട്ടു പേര്‍ ജില്ലയിൽ മരിച്ചു. വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗങ്ങള്‍. മലിനജലത്തിലൂടെ രോഗവാഹികളായ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചതാണ് വേങ്ങൂരിലെ രോഗബാധയ്ക്കു കാരണമെന്നാണ് നിഗമനം.
ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് പ്രമുഖ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റുമായ ഡോ. രാജീവ് ജയദേവൻ പറയുന്നു. ‘‘മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തിൽ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തിൽ, രോഗലക്ഷണങ്ങളൊക്കെ പൂർണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നിൽക്കും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ രോഗബാധിതർ കൈകൾ വൃത്തിയായി കഴുകുന്നതുൾപ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്’’– അദ്ദേഹം പറയുന്നു.
എന്താണ് മഞ്ഞപ്പിത്തം, എങ്ങനെയാണ് ഇത് ശരീരത്തെ ബാധിക്കുന്നത്? എന്താണ് ചികിത്സാ മാര്‍ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഡോ. രാജീവ് ജയദേവൻ വിശദമാക്കുന്നു.
എന്താണ് മഞ്ഞപ്പിത്തം?
കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണിത്. മഞ്ഞ നിറമുള്ള ബിലിറൂബിൻ നമ്മുടെ കോശങ്ങളിൽ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാൽ രക്തത്തിൽ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.
എന്തുകൊണ്ടാണ് മഞ്ഞപ്പിത്തത്തെ ആളുകൾ പേടിക്കുന്നത്?
ഗുരുതരമായ കരൾ രോഗവുമായി ബന്ധപ്പെടുത്തിയാണ് പലരും മഞ്ഞപ്പിത്തത്തെ കാണുന്നത്. രക്തത്തിൽ ബിലിറൂബിന്റെ അളവ് പല കാരണങ്ങൾക്കൊണ്ടും ഉയരാം. ചിലരിൽ അത് ഒട്ടും പ്രശ്നമുണ്ടാക്കില്ല, ചിലരിൽ ചെറിയ കുഴപ്പങ്ങളും മറ്റു ചിലരിൽ ഗുരുതരവുമാകാം. എന്താണ് മഞ്ഞപ്പിത്തത്തിനു കാരണമായത് എന്നു കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാഹരണത്തിന്, ലിവർ സിറോസിസ് ഉള്ള രോഗികളിൽ ബിലിറൂബിൻ അളവ് ഉയരുന്നത് കരളിന്റെ പ്രവർത്തനം തകരാറിലായതുകൊണ്ടാകാം. എന്നാൽ മറ്റു ചില അവസ്ഥകളിൽ ബിലിറൂബിൻ ഉയരുന്നത് ഇതുമൂലം ആകണം എന്നില്ല.
എന്താണ് ഹെപ്പറ്റൈറ്റിസ്?
കരളിനുണ്ടാകുന്ന വീക്കം (Inflammation) എന്നു ഹെപ്പറ്റൈറ്റിസിനെ പറയാം. വൈറസ് ബാധ മൂലവും മദ്യത്തിന്റെ അമിതോപയോഗം ഉള്‍പ്പെടെയുള്ള ഒട്ടേറെ കാരണങ്ങൾ കൊണ്ടും ഇതുണ്ടാകാം. വൈറസ് ബാധ മൂലമുള്ളതിനെ വൈറൽ ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കുന്നു. എ, ബി, സി എന്നിങ്ങനെ മൂന്നു വിധത്തിലുള്ള വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് പ്രധാനമായും കണ്ടു വരുന്നത്. ഇതിൽ ഹെപ്പറ്റൈറ്റിസ് എ ആണ് കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എങ്ങനെയാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്?
മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളിൽ ഇതുണ്ടാകാം. വായിലൂടെ ശരീരത്തിൽ പ്രവേശിക്കുന്ന വൈറസ് കരളിലെത്തുന്നു. വലിയ തോതിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച ആളുകളുടെ പിത്തനാളിയിൽ ഈ വൈറസ് വലിയ തോതിലുണ്ടാകും. ഇത് അവരുടെ കുടൽമാലയിലൂടെ കടന്ന് വിസർജനത്തിലൂടെ പുറത്തെത്തും. ഈ മലം വെള്ളത്തിൽ കലരുകയും അതുവഴി മറ്റുള്ളവരുടെ ഉള്ളിലെത്തുകയും ചെയ്താൽ അവരും രോഗബാധിതരാകും.
വെളിമ്പ്രദേശങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക എന്നത് പ്രധാനമാണ്. കാരണം, കുടിവെള്ള സ്രോതസ്സുകളിൽ വൈറസ് എത്താം. കിണറുകൾ, മറ്റു ജലാശയങ്ങൾ, പൊട്ടിയ കുടിവെള്ള പൈപ്പുകൾ ഇവയിലൂടെയും മറ്റും വൈറസ് അടങ്ങിയ മാലിന്യങ്ങൾ വെള്ളത്തിൽ കലരാം. മലിനമായ ഇടങ്ങളിൽ ഈച്ചകൾക്ക് വൈറസ് പരത്താൻ കഴിയും. അതിനാൽ ഭക്ഷണ പദാർഥങ്ങൾ തുറന്നു വയ്ക്കരുത്. കുടിവെള്ളം തിളപ്പിച്ചുപയോഗിക്കുന്നത് വൈറസ് ബാധ ഒഴിവാക്കും.
മനുഷ്യ ശരീരത്തിനു പുറത്ത് ഒരു മാസത്തിലേറെ വൈറസിനു ജീവിക്കാനാകുമെന്നതും ശ്രദ്ധിക്കണം. ഭക്ഷണമുണ്ടാക്കുന്ന പാത്രങ്ങളിലും വൃത്തിഹീനമായ വസ്തുക്കളിലുമൊക്കെ ഇതുണ്ടാകും. എന്നാൽ ഉമിനീരിലൂടെ ഈ വൈറസ് പടരില്ല.
എപ്പോൾ മുതലാണ് വൈറസ് ബാധിച്ച ആളിൽനിന്ന് ഇത് പടരാൻ സാധ്യത?
രോഗിയിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു രണ്ടാഴ്ച മുമ്പു തന്നെ വൈറസ് പടർന്നു തുടങ്ങും. തനിക്ക് രോഗബാധ ഉണ്ടായെന്ന് ആ വ്യക്തിക്ക് മനസ്സിലാകുന്നതിന് വളരെ മുമ്പായിരിക്കും അത്. അതുകൊണ്ടു തന്നെ ആളുകൾ തിങ്ങിപ്പാർക്കുന്നിടത്ത് വൈറസ് ബാധ പടരുന്നത് തടയാൻ അത്രയെളുപ്പമല്ല. ഇത് മഞ്ഞപ്പിത്തമായി മാറുന്നതോടെ വൈറസ് പുറത്തു വരുന്നതു കുറയുകയും പടരുന്നതിന്റെ അളവ് കുറയുകയും ചെയ്യും.
വൈറസ് പടരുന്നത് തടയാൻ ോഗബാധിതരെ തനിച്ചു പാർപ്പിക്കണോ?
മഞ്ഞപ്പിത്തം ബാധിച്ചവരെ ഒറ്റയ്ക്ക് പാർപ്പിക്കേണ്ട ആവശ്യമില്ല. രോഗിയുടെ മലത്തിന്റെ അംശങ്ങൾ മറ്റുള്ളവരുടെ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുമ്പോൾ മാത്രമേ വൈറസ് പടരൂ. അതുകൊണ്ട് ഹെപ്പറ്റൈറ്റിസ് ബാധിച്ചവർ മറ്റുള്ളവർക്കുള്ള ഭക്ഷണവും മറ്റും കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം. മലവിസ്സർജനം ചെയ്ത ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് രോഗബാധ പടരുന്നത് തടയാൻ ഉപകരിക്കും.
മഞ്ഞപ്പിത്തം ബാധിച്ച എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കണോ?
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച എല്ലാവരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ല. കരളിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് ഒരു ഡോക്ടർ പരിശോധിക്കുകയും ആവശ്യമെങ്കിൽ നിർദേശാനുസരണം ആശുപത്രി ചികിത്സ തേടുകയും ചെയ്യുക.
ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാൽ ആന്റി വൈറൽ മരുന്നുകൾ കഴിക്കണോ?
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ നശിപ്പിക്കാന്‍ ശേഷിയുള്ളതുകൊണ്ട് സാധാരണ ഗതിയിൽ ഇത്തരം മരുന്നുകളുടെ ആവശ്യമില്ല. എന്നാൽ ഓർക്കുക, അശാസ്ത്രീയമായ, അനാവശ്യമായ മരുന്നുപയോഗം കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് എ അപകടകാരിയാണോ?
കരളിനെ ബാധിക്കുന്ന വൈറസുകളിൽ ഏറ്റവും കുഴപ്പം കുറവുള്ള ഒന്നാണ് ഇത്. ഏതാനും ചിലരിൽ മഞ്ഞപ്പിത്തം ഏറെ നാള്‍ നീണ്ടു നിന്നേക്കാം. ലിവർ സിറോസിസ് ഉള്ളവരിലോ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ ചിലപ്പോൾഡ രോഗം ഗുരുതരമാകുകയും അപൂർവമായി മരണം സംഭവിക്കാറുമുണ്ട്. ചെറുപ്പക്കാരിലാണ് ഹെപ്പറ്റൈറ്റിസ് എ കൂടുതലായും ബാധിക്കുന്നത്. പലപ്പോഴും അപകടം വരുത്തി വയ്ക്കുന്നത് രോഗനിർണയം നടത്താതെതന്നെ തങ്ങളുടെ മഞ്ഞപ്പിത്തം നിസ്സാരമാണ് എന്ന് ആളുകൾ സ്വയം തീരുമാനിക്കുമ്പോഴാണ്. മഞ്ഞപ്പിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.