എൽടിടിഇ നിരോധനം 5 വർഷത്തേക്ക് നീട്ടി കേന്ദ്രം; നടപടി യുഎപിഎ നിയമപ്രകാരം
ന്യൂഡൽഹി ∙ എല്‍ടിടിഇയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം

ന്യൂഡൽഹി ∙ എല്‍ടിടിഇയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിെടയാണ് യുഎപിഎ നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം എൽടിടിഇ ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുന്നതായും സർക്കാർ വിലയിരുത്തലുണ്ട്.
സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിച്ചത്.