വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം.

വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാരാണസി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ സ്വത്തുക്കള്‍ ഉണ്ടെന്നും കൈവശമുള്ളത് 52,920 രൂപയെന്നും സ്വന്തമായി സ്ഥലമോ വീടോ ഇല്ലെന്നും സത്യവാങ്മൂലം. തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തിലാണ് മോദി തന്റെ ആസ്തി വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നാണ് മോദി മത്സരിക്കുന്നത്.

ആസ്തിയില്‍ ഭൂരിഭാഗവും ബാങ്ക് നിക്ഷേപമാണ്. പ്രധാനമന്ത്രിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ 73,304 രൂപ നിക്ഷേപിച്ചപ്പോള്‍ എസ്ബിഐയുടെ വാരാണസി ശാഖയില്‍ 7,000 രൂപ മാത്രമാണുള്ളത്. പ്രധാനമന്ത്രിക്ക് എസ്ബിഐയില്‍ 2,85,60,338 രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 2002ല്‍ വാങ്ങിയ ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നും പ്രധാനമന്ത്രിയുടെ പേരില്‍ ഇല്ല. സ്വന്തമായി വാഹനവുമില്ല. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാലു സ്വര്‍ണമോതിരങ്ങളുണ്ട്.

ADVERTISEMENT

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്രികാ സമര്‍പ്പണ വേളയില്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ മോദി എത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് സമയം കുറിച്ച പൂജാരി ഗണേശ്വര്‍ ശാസ്ത്രിയാണ് മോദിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയവും നിശ്ചയിച്ചത്.

വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയില്‍ ഒപ്പുവയ്ക്കാന്‍ മോദി തിരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള ഒരു വ്യക്തി, ഒബിസി, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ എന്നിവരാണ് മോദിയുടെ പത്രികയില്‍ ഒപ്പുവച്ചത്.

English Summary:

PM Modi doesn't own house, car, has Rs 52,000 in cash: Election affidavit

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT