സ്വപ്നങ്ങൾ വിൽക്കുന്ന നഗരം, മുംബൈയെ പലരും പലകാലത്തായി വിശേഷിപ്പിച്ചുപോരുന്ന പേര്. ഉപഭോക്തൃ നഗരമായ മുംബൈയിൽസ്വപ്നങ്ങൾ മാത്രമല്ല വിൽക്കപ്പെടുന്നത്, ചെറുതും വലുതുമായ കച്ചവടക്കാരുടെ പറുദീസയാണ് ഈ നഗരം. മൂന്നുവശവും കടലാൽ ചുറ്റപ്പെട്ടഇത്തിരി ഭൂമിയിലെ പാതയോരങ്ങളും റെയിൽപാതയുടെ വശങ്ങളുമെല്ലാം കച്ചവടക്കാരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നങ്ങൾ വിൽക്കുന്ന നഗരം, മുംബൈയെ പലരും പലകാലത്തായി വിശേഷിപ്പിച്ചുപോരുന്ന പേര്. ഉപഭോക്തൃ നഗരമായ മുംബൈയിൽ സ്വപ്നങ്ങൾ മാത്രമല്ല വിൽക്കപ്പെടുന്നത്, ചെറുതും വലുതുമായ കച്ചവടക്കാരുടെ പറുദീസയാണ് ഈ നഗരം. മൂന്നുവശവും കടലാൽ ചുറ്റപ്പെട്ട ഇത്തിരി ഭൂമിയിലെ പാതയോരങ്ങളും റെയിൽപാതയുടെ വശങ്ങളുമെല്ലാം കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഒരു സെക്കൻഡ് പോലും നിൽക്കാൻ നേരമില്ലാതെ പാഞ്ഞുകൊണ്ടിരിക്കുന്ന രണ്ടരക്കോടിയോളം മുംബൈക്കാരുടെ ശ്രദ്ധ കവരാൻ സാധിക്കുന്ന ‘കമേഴ്സ്യൽ ഏരിയ’ മാത്രമാണ്. കണ്ണായ സ്ഥലത്തൊരു ഹോർഡിങ്, അതുണ്ടാക്കുന്ന ബിസിനസ്, അതിൽ ലാഭം കൊയ്യുന്ന പരസ്യ ഏജൻസികൾ ഇതെല്ലാം മുംബൈയിലെ കച്ചവടമാഫിയയുടെ കണ്ണികളാണ്.

മുംബൈ ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ 100 അടി ഉയരത്തിൽ സ്ഥാപിച്ച കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്കു തകർന്നുവീണ് ഉണ്ടായ അപകടം മുംബൈ നഗരത്തിലെ അനധികൃത ഹോർഡിങ്ങുകളെ ഒരിക്കൽക്കൂടി പൊതുശ്രദ്ധയിലേക്കെത്തിച്ചിരിക്കുന്നു. ഈ പടുകൂറ്റൻ ഹോർഡിങ് ഉയർത്തുന്ന ഭീഷണിയെ കുറിച്ച് പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. എന്നാൽ അപകടം ജീവനെടുത്തതോടെ പൊലീസ് സക്രിയമായി. നിയമവിരുദ്ധമായി സ്ഥാപിച്ച ഹോർഡിങ് സ്ഥാപിച്ച കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പു കാലമായതിനാൽ രാഷ്ട്രീയ പാർട്ടികളും വിഷയം ഏറ്റെടുത്തുകഴിഞ്ഞു. 

ADVERTISEMENT

മുംബൈ നഗരത്തിലെ അനധികൃത ഹോർഡിങ്ങുകൾ ചർച്ചയാകുന്നത് ഇതാദ്യമായല്ല. ഇത്തരം ഹോർഡിങ്ങുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് 2017ൽത്തന്നെ ഹൈക്കോടതി നിർദേശം ഉണ്ടായിരുന്നതാണ്. എന്നാൽ സർക്കാരും മുനിസിപ്പൽ അധികൃതരും ഇക്കാര്യത്തിൽ സ്വീകരിച്ച മെല്ലെപ്പോക്കുനയം തുടരുന്നതിനാൽ 2023ലും അനധികൃത ഹോർഡിങ്ങുകൾക്കെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. 

‘‘ഹോർഡിങ്ങുകളും ബാനറുകളും മുംബൈ നഗരത്തിന്റെ ഭംഗി കെടുത്തുക മാത്രമല്ല തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. ചിലപ്പോഴത് അപകടസാധ്യത ഉയർത്തുന്നു’’ ഹർജി പരിഗണിച്ചുകൊണ്ട് 2023 ൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ്  ആയിരുന്ന ദേവേന്ദ്ര കുമാർ ഉപാധ്യായ പറഞ്ഞു. 2017ലെ നിർദേശങ്ങൾ നടപ്പാക്കാത്തതിന് പൊലീസിനെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു കോടതി. ഹോർഡിങ്ങുകൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരുടെ കൂടെ വരാൻ പൊലീസ് തയാറാകാത്തതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നായിരുന്നു അന്ന് ബൃഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കോടതിയെ ബോധിപ്പിച്ചത്. 

ADVERTISEMENT

അനധികൃത ഹോർഡിങ്ങുകൾക്കെതിരെ നടപടിയെടുക്കണമെന്ന് എല്ലാ മുനിസിപ്പൽ കോർപറേഷനുകളോടും വളരെ ശക്തമായ ഭാഷയിൽത്തന്നെ അന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇരുട്ടിന്റെ മറവിൽ സ്ഥാപിക്കുന്ന ഹോർഡിങ്ങുകൾക്കെതിരെ നടപടിയെടുക്കാൻ രാത്രികാല പട്രോളിങ് നടത്താൻ പൊലീസിനോടും നിർദേശിച്ചു. വേറെയും നിർദേശങ്ങൾ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഹോർഡിങ്ങുകളിൽ ക്യുആർ കോഡ് നിർബന്ധമായും വച്ചിരിക്കണമെന്ന നിബന്ധന. ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഹോർഡിങ് സ്ഥാപിച്ചയാളുടെ വിവരവും ഹോർഡിങ്ങിന്റെ കാലാവധിയും സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കണമെന്നാണ് കോടതി പറഞ്ഞത്. കോടതി നിർദേശത്തെ തുടർന്ന് ബിഎംസി അനധികൃത പോസ്റ്ററുകളും ബാനറുകളും ഹോർഡിങ്ങുകളും നഗരത്തിലെ റോഡരികിൽ സ്ഥാപിക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാൽ അത് എത്രത്തോളം കാര്യക്ഷമമായിരുന്നു എന്നുള്ളതിന് കൃത്യമായ ഉത്തരമാകുകയാണ് ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിലുണ്ടായ അപകടം. 14 പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടരക്കോടിയോളം ജനസംഖ്യയുള്ള മുംബൈ നഗരത്തെ സംബന്ധിച്ചിടത്തോളം 14 ഒരു ചെറിയസംഖ്യയായതുകൊണ്ടുതന്നെ ഇന്നോടെ അവരിതു മറക്കും. 

English Summary:

Hoardings spoiling the beauty of Mumbai city

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT