ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കും, അതിൽ ബംഗാൾ കോൺഗ്രസും സിപിഎമ്മും ഇല്ല: മമത ബാനർജി
കൊൽക്കത്ത ∙ ഇന്ത്യ മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുന്നണിയിൽ ബംഗാൾ കോൺഗ്രസും സിപിഎമ്മും ഉണ്ടാവില്ലെന്നും മമത പറഞ്ഞു.

‘‘ഇന്ത്യ മുന്നണിക്ക് ഞങ്ങൾ നേതൃത്വം നൽകും. പുറത്തുനിന്ന് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണ നൽകും. ഞങ്ങൾ സർക്കാർ രൂപവത്ക്കരിക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും ഇനി പ്രശ്നങ്ങളുണ്ടാവില്ല. 100 തൊഴിൽദിന പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല.’’ – മമത പറഞ്ഞു.
എന്നാൽ താൻ പിന്തുണയ്ക്കുന്ന ഇന്ത്യാ മുന്നണിയിൽ ബംഗാൾ കോൺഗ്രസോ സിപിഎമ്മോ ഇല്ലെന്നും അവർ വ്യക്തമാക്കി. ‘‘ഇന്ത്യ മുന്നണിയിൽ ബംഗാൾ കോൺഗ്രസിനെയോ സിപിഎമ്മിനെയോ ഉൾപ്പെടുത്തരുത്. അവർ ഞങ്ങൾക്കൊപ്പമില്ല. അവർ ബിജെപിക്ക് ഒപ്പമാണ്. ഞാൻ പറയുന്നത് ഡൽഹിയിലെ കാര്യമാണ്.’’ മമത പറഞ്ഞു.