അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി; പ്രബീർ പുർകായസ്ഥ ജയിൽ മോചിതനായി
ന്യൂഡൽഹി∙ യുഎപിഎ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥ ജയിൽ മോചിതനായി. അറസ്റ്റ്

ന്യൂഡൽഹി∙ യുഎപിഎ കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥ ജയിൽ മോചിതനായി. അറസ്റ്റ് നിയമവിരുദ്ധമാണെന്നും എത്രയും പെട്ടെന്ന് ജയിലിൽനിന്നു വിട്ടയയ്ക്കണമെന്നും സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണു വിധി. ഏഴു മാസത്തെ ജയിൽവാസത്തിനു ശേഷമാണ് പുർകായസ്ഥ പുറത്തിറങ്ങിയത്.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് കോടതി നിരീക്ഷണം. റിമാൻഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുൻപു റിമാൻഡ് അപേക്ഷയുടെ പകർപ്പ് പുർകായസ്ഥയ്‌ക്കോ അഭിഭാഷകനോ നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അദ്ദേഹത്തിനു നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചൈനയിൽനിന്ന് വലിയ തോതിൽ പണം സ്വീകരിച്ചെന്നും എഫ്ഐആറിലുണ്ട്. സ്ഥാപനത്തിൽ വ്യാപക പരിശോധനയ്ക്കു ശേഷമാണ് സ്ഥാപനത്തിന്റെ എച്ച്ആർ മേധാവിയെയും പ്രബീറിനെയും അറസ്റ്റ് ചെയ്തത്.