243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ: ക്രിമിനലുകൾക്കെതിരെ നടപടിയുമായി പൊലീസ്
തിരുവനന്തപുരം ∙ ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത

തിരുവനന്തപുരം ∙ ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധനയുമായി പൊലീസ്. ഇതുവരെ 301 ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിച്ചു. 243 പേർ അറസ്റ്റിലായി. 53 പേരെ കരുതൽ തടങ്കലിലാക്കി. 5 പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുത്തു. പ്രധാന കേസുകളിൽ ജില്ലാ പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശം നൽകി.
ക്രിമിനലുകളെ പിടികൂടാനായി നടത്തിയ സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു യോഗം ചേർന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തുകയും കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.
എറണാകുളം റൂറൽ ജില്ലയിലെ ‘ഓപ്പറേഷൻ ആഗി’ൽ 28 ക്രിമിനലുകൾ അറസ്റ്റിലായി. റൂറൽ ജില്ലയിൽ ഏറ്റവും കൂടുതൽ ക്രിമിനലുകളെ അറസ്റ്റ് ചെയ്തത് ആലുവയിലാണ് – 5. ക്രമസമാധന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശപ്രകാരം ഗുണ്ടകൾക്കെതിരെ നടക്കുന്ന നടപടിയാണ് ഓപ്പറേഷൻ ആഗ്. നെടുമ്പാശേരി, വരാപ്പുഴ, പുത്തൻവേലിക്കര, പെരുമ്പാവൂർ, വാഴക്കുളം, കോതമംഗലം, മുളന്തുരുത്തി എന്നീ സ്റ്റേഷനുകളുടെ പരിധിയിൽ രണ്ടുപേർ വീതം അറസ്റ്റിലായി. അങ്കമാലി, ചെങ്ങമനാട്, പറവൂർ, ഞാറയ്ക്കൽ, കുറുപ്പംപടി, തടിയിട്ട പറമ്പ്, ഊന്നുകൽ, പുത്തൻകുരിശ്, ചോറ്റാനിക്കര എന്നിവിടങ്ങളിൽ ഒരാൾ വീതവും അറസ്റ്റിലായി. 5 സബ് ഡിവിഷനുകളിലെ 34 സ്റ്റേഷൻ പരിധികളിലും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം പരിശോധന തുടരുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.