ബംഗാളിലെ മാൽഡയിൽ മിന്നലേറ്റ് 11 മരണം: രണ്ടു പേർക്ക് പരുക്ക്, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം
മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. രണ്ടുപേർക്കു പരുക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത്

മാൽഡ∙ ബംഗാളിലെ മാൽഡ ജില്ലയിലെ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 11 മരണം. നിരവധി പേർക്കു പരുക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവരാണ്. മരിച്ചവരുടെ കൂട്ടത്തിൽ ദമ്പതികളുമുണ്ട്. ഹരിശ്ചന്ദ്രപുർ സ്വദേശികളായ ഇരുവര്‍ക്കും പാടത്ത് പണിയെടുക്കവേ മിന്നലേൽക്കുകയായിരുന്നു. മണിച്ചക്ക് പൊലീസ് സ്റ്റേഷൻ പരിധിയില്‍നിന്നുള്ളവരാണ് രണ്ടുപേരും.
ചന്ദൻ ഷാനി (40), രാജ്‍ മൃദ (16), മനജിത് മണ്ഡൽ (21), അസിത് സാഹ (19), റാണ ഷെയ്ഖ് (8), അതുൽ മണ്ഡൽ (65), ഷെയ്ഖ് സബ്രുൽ (11), സുമിത്ര മണ്ഡൽ (45), നയൻ റോയ് (23), പ്രിയങ്ക സിങ് (20) എന്നിവരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. മാൽഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കനത്തമഴയാണ് ഇന്ന് പെയ്തത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ചിലരുടെ നില ഗുരതരമാണെന്നും അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു.