ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് വീണ് അപകടം; 65കാരന് ദാരുണാന്ത്യം
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിനു സമീപം ദേശീയപാതയിൽ പറക്കുന്നത്ത് പൈപ്പ് ലൈൻ കണക്‌ഷൻ കൊടുക്കാനായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വാഹനം ലഭിക്കാത്തതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. വടക്കന്തറ മനയ്ക്കൽത്തൊടി സുകന്യ നിവാസിൽ സുധാകരൻ (65) ആണു മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. സ്കൂട്ടർ കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണു പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ വാഹനം ലഭിക്കാതെ 10 മിനിറ്റിലേറെ റോഡിൽ കിടത്തേണ്ടിവന്നു. പിന്നീട് അതുവഴി വന്ന ഓട്ടോറിക്ഷയിലാണു ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധാകരനെ ജില്ലാ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഗവ. വിക്ടോറിയ കോളജിലെ പുതിയ കെട്ടിടത്തിലേക്കു ശുദ്ധജല കണക്‌ഷൻ എടുക്കാനാണു ദേശീയപാതയുടെ വശം വെട്ടിപ്പൊളിച്ചത്. 3 മാസമായിട്ടും കുഴി നികത്തിയിട്ടില്ല. മുന്നറിയിപ്പു സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിലും മറ്റും മരത്തിൽ കൊത്തുപണി നടത്തുന്നതിൽ വിദഗ്ധനാണു സുധാകരൻ. പ്രേമയാണു ഭാര്യ. മക്കൾ: മണികണ്ഠൻ, മനോജ്, സ്വപ്ന, സുകന്യ. മരുമക്കൾ: മണികണ്ഠൻ, പ്രശാന്ത്, ദുർഗ. സംസ്കാരം നടത്തി.