കോൺഗ്രസിൽ തർക്കം രൂക്ഷം, സുധാകരനെതിരെ പരാതിയുമായി എ ഗ്രൂപ്പ്
തിരുവനന്തപുരം ∙ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷം. കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുന്ന സുധാകരൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തും. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം. ഹസന്റെ

തിരുവനന്തപുരം ∙ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷം. കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുന്ന സുധാകരൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തും. കെപിസിസി മുൻ സെക്രട്ടറി എം.എ. ലത്തീഫിന്റെ സസ്പെൻഷൻ പിൻവലിച്ച എം.എം. ഹസന്റെ നടപടി സുധാകരൻ റദ്ദാക്കിയതാണ് ഗ്രൂപ്പ് വഴക്ക് രൂക്ഷമാക്കിയത്.
തീരുമാനങ്ങൾ തിരുത്തി ഹസനെ അപമാനിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന പരാതിയാണ് എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ അറിയിക്കുക. അതേസമയം ആരുമായും കൂടിയാലോചന നടത്താതെയാണ് ലത്തീഫിന്റെ സസ്പെൻഷൻ ഹസൻ പിൻവലിച്ചതെന്നും തന്നെയോ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയോ ഇക്കാര്യം അറിയിക്കണമായിരുന്നുവെന്ന് കെ. സുധാകരൻ ഖർഗെയെ ധരിപ്പിക്കും.