‘അന്ന് ടിക്കറ്റ് തുക നൽകിയിരുന്നെങ്കിൽ രാജേഷിനെ അവസാനമായി ഒന്ന് കാണാമായിരുന്നു; കേണപേക്ഷിച്ചിട്ടും കേട്ടില്ല’
തിരുവനന്തപുരം∙ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യോമയാന മന്ത്രാലയത്തിനു പരാതി നൽകുമെന്ന് ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃത. ജീവനക്കാർ നടത്തിയ മിന്നൽ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിനാലാണ് അമൃതയ്ക്ക് തന്റെ ഭർത്താവ് നമ്പി രാജേഷിനെ മരിക്കും മുൻപ് കാണാൻ സാധിക്കാതെ പോയത്. വിമാനം റദ്ദായ

തിരുവനന്തപുരം∙ എയർ ഇന്ത്യ എക്സ്പ്രസിനെതിരെ വ്യോമയാന മന്ത്രാലയത്തിനു പരാതി നൽകുമെന്ന് ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃത. ജീവനക്കാർ നടത്തിയ മിന്നൽ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിനാലാണ് അമൃതയ്ക്ക് തന്റെ ഭർത്താവ് നമ്പി രാജേഷിനെ മരിക്കും മുൻപ് കാണാൻ സാധിക്കാതെ പോയത്. വിമാനം റദ്ദായ സമയത്തു തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ കഴിയുമായിരുന്നുവെന്നും അമൃത പറയുന്നു.
‘‘ഞങ്ങളുടെ പരാതി എയർ ഇന്ത്യ എക്സ്പ്രസ് പരിഗണിക്കുന്നില്ല. നേരത്തെ ചര്‍ച്ച നടത്താമെന്ന് പറഞ്ഞവർ ഇപ്പോൾ ഒന്നും ചെയ്യാനില്ലെന്നാണ് പറയുന്നത്. കൂടുതൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ മെയിൽ അയക്കാനാണ് പറയുന്നത്. ആകെ ടിക്കറ്റിന്റെ റീഫണ്ട് തുക മാത്രമാണ് നൽകിയത്. കേണപേക്ഷിച്ചിട്ടും ഞാൻ പറയുന്നത് കേൾക്കാൻ തയാറായില്ല. ഞങ്ങളെ ഒഴിവാക്കി വിടാനാണ് എയർ ഇന്ത്യ എക്സ്പ്രസ് ശ്രമിച്ചത്. വിമാനം റദ്ദായ സമയത്തു തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ കഴിയുമായിരുന്നു. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകും. എയർ ഇന്ത്യ എക്സ്പ്രസിന്റെ അനാസ്ഥയിൽ നടപടി വേണം’’ – അമൃത പറഞ്ഞു.
രണ്ടു തവണ ടിക്കറ്റെടുത്തിട്ടും സമരം കാരണം അമൃതയ്ക്ക് ഒമാനിലേക്ക് പോകാനായില്ല. യാത്ര മുടങ്ങിയതോടെ പ്രാർഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണവാർത്തയാണ്. ഇന്നലെ രാവിലെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി. പിന്നീട് ഈഞ്ചക്കലിലെ എയർ ഇന്ത്യ സാറ്റ്സ് ഓഫിസിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു. ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് ബന്ധുക്കൾ മൃതദേഹവുമായി മടങ്ങിയത്. മേയ് ഏഴിനായിരുന്നു മസ്കത്തിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.