മാലയിടാനെന്ന വ്യാജേന എത്തി, കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനു നേരെ ആക്രമണം. നന്ദ്നഗരിയിൽ വച്ചാണു സംഭവം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ സംഘം കനയ്യയെയും സംഘത്തെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യയുടെ ഒപ്പമുണ്ടായിരുന്നവർ ആക്രമണം തടയാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ആം ആദ്മി പാർട്ടി വനിതാ കൗൺസിലർ ഛായ ഗൗരവ് ശർമയോട് അക്രമികൾ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ബിജെപി സ്ഥാനാർഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്നു കോൺഗ്രസ് ആരോപിച്ചു. ഛായയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഘത്തിലുള്ളവർ കറുത്ത മഷി എറിയുന്നതു വിഡിയോയിലുണ്ട്. കയ്യേറ്റം തുടങ്ങുന്നതിനു മുൻപ് ‘കനയ്യയെ ഇപ്പോൾ ആക്രമിക്കുമെന്ന്’ ഒരാൾ പറയുന്നതു കേൾക്കാം.