തമിഴ്നാട്ടിൽ കനത്തമഴ: ഊട്ടി യാത്ര ഒഴിവാക്കാൻ നിർദേശം; കുറ്റാലത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട 17കാരൻ മരിച്ചു
നീലഗിരി∙ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 18 മുതൽ 20 വരെ ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കലക്ടർ എം. അരുണ അറിയിച്ചു.

വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
അതിനിടെ, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വെള്ളച്ചാട്ടത്തിലേക്കുള്ള നട വഴിയിലൂടെ അടക്കം വെള്ളം കവിഞ്ഞൊഴുകി.
കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സഞ്ചാരികൾ ചിതറിയോടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെയാണ് അശ്വിനെ കാണാതായത്. ഡ്രോൺ അടക്കം എത്തിച്ചുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഴ കനക്കുമ്പോൾ സ്ഥിരമായി മഴവെള്ളപ്പാച്ചിൽ ഉണ്ടാകാറുള്ള മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഈ തവണ മുന്നറിയിപ്പ് നടക്കാത്തത് ആണ് വിനോദസഞ്ചാരികൾ കുളിക്കാൻ ഇറങ്ങിയത്. അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.