അന്ന് തള്ളിപ്പറഞ്ഞു, ഇന്ന് സ്മരണ; ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവര്ക്ക് സ്മാരകം: നിർമാണം പിരിവെടുത്ത്
കണ്ണൂർ ∙ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിച്ച് സിപിഎം. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽനിന്ന് പിരിവെടുത്ത് സ്മാരകം നിർമിച്ചത്. മേയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം

കണ്ണൂർ ∙ ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിച്ച് സിപിഎം. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽനിന്ന് പിരിവെടുത്ത് സ്മാരകം നിർമിച്ചത്. മേയ് 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്.
ചെറ്റക്കണ്ടി സ്ഫോടനം വലിയ വിവാദമായതോടെ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും സിപിഎം തള്ളിപ്പറഞ്ഞിരുന്നു. 2015 ജൂൺ ആറിനായിരുന്നു ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെറ്റായ വിവരങ്ങൾ എതിർചേരിക്കാർ പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയാണെന്നും സംഭവത്തിൽ സിപിഎമ്മിന് പങ്കില്ല എന്നുമായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.
എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പാർട്ടി ഭൂമിയായ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ എകെജി നഗറിൽ സംസ്കരിക്കുകയും ചെയ്തു. ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നും അതിനാലാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് എന്നുമായിരുന്നു അന്ന് പി.ജയരാജൻ വിശദീകരിച്ചത്.