അന്വേഷണവുമായി സഹകരിക്കാതെ പ്രജ്വൽ രേവണ്ണ; അറസ്റ്റ് വാറണ്ടുമായി പ്രത്യേക അന്വേഷണ സംഘം
ബെംഗളൂരു∙ ലൈംഗിക പീഡന ആരോപണങ്ങളിൽ ഉൾപ്പെട്ട കർണാടക ഹാസൻ മണ്ഡലത്തിലെ നിലവിലെ ലോക്സഭാംഗവും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്വേഷണത്തിനായി ഹാജരാവാത്ത സാഹചര്യത്തിലാണ് നടപടി. കർണാടകയിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26നു

ബെംഗളൂരു∙ ലൈംഗിക പീഡന ആരോപണങ്ങളിൽ ഉൾപ്പെട്ട കർണാടക ഹാസൻ മണ്ഡലത്തിലെ നിലവിലെ ലോക്സഭാംഗവും എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്വേഷണത്തിനായി ഹാജരാവാത്ത സാഹചര്യത്തിലാണ് നടപടി. കർണാടകയിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26നു അർധരാത്രിയാണ് പ്രജ്വലിനെതിരെ ലൈംഗികാരോപണം ഉയർന്നത്.
പ്രജ്വൽ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടിരുന്നു. അയാളുടേതെന്ന് പറയപ്പെടുന്ന ഹാർഡ് ഡിസ്‌കിൽ നിന്നും നൂറോളം ദൃശ്യങ്ങളാണ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രജ്വലിനും പിതാവ് എച്ച്.ഡി.രേവണ്ണക്കും സമൻസ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും വോട്ടെടുപ്പ് പൂർത്തിയായ ഉടൻ ഇയാൾ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെയും ഇയാളെ കണ്ടെത്താനായിട്ടില്ല. തങ്ങളുടെ സമ്മതമില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് പത്തോളം സ്ത്രീകളാണ് ഇതിനകം പരാതിനൽകിയിരിക്കുന്നത്.