തിരുവനന്തപുരം∙ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ അറസ്റ്റ്. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രതിഷേധമുയർന്നത്. 45,000 അധിക സീറ്റുകൾ മലബാറിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി യുവജനസംഘടനകളുമായി നടത്തിയ യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫൽ കയ്യിൽ കരുതിയ ടി ഷർട്ട് ഉയർത്തി പ്രതിഷേധിച്ചു. നൗഫലിനെ യോഗത്തിൽ നിന്നും പുറത്താക്കുകയും കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പെന്നും ബാച്ച് വർധിപ്പിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

45,000ത്തിൽ അധികം സീറ്റുകൾ മലബാറിൽ വേണം എന്നതായിരുന്നു എംഎസ്എഫിന്റെ ആവശ്യം. പ്ലസ് വൺ സീറ്റുകൾ മലബാറിന്റെ അവകാശമെന്നും മലബാർ കേരളത്തിലാണെന്നും എഴുതിയ ടി ഷർട്ട് ഉയർത്തിക്കാണിച്ചായിരുന്നു പ്രതിഷേധം. ഇടത് സംഘടനയിലെ വിദ്യാർത്ഥികൾ ബലം പ്രയോഗിച്ച് നൗഫലിനെ പുറത്താക്കുകയായിരുന്നു. യോഗം നടന്ന ഹാളിനു പുറത്തു കുത്തിയിരിപ്പു പ്രതിഷേധം തുടർന്ന നൗഫലിനെ കന്റോൺമെന്റ് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. 

ADVERTISEMENT

മലബാർ മേഖലയിൽ പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ പാകത്തിൽ പ്ലസ് വണ്ണിൽ സീറ്റുകളില്ല. പാലക്കാടു മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ആവശ്യത്തിന് സീറ്റുകളില്ലാത്തത്. ഇതിൽ മലപ്പുറം ജില്ലയിൽ മാത്രം 14,000 ത്തോളം സീറ്റുകളുടെ കുറവുണ്ട്. എന്നാൽ തെക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം പത്താം തരാം പാസ്സായ  വിദ്യാർഥികളുടേതിനേക്കാൾ കൂടുതലാണ്. ഈ വർഷം പ്ലസ് വൺ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനു പ്രവേശിക്കാനിരിക്കുന്നത് 3.85 ലക്ഷം വിദ്യാർഥികളാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മുൻപ് അറിയിച്ചിരുന്നു.

English Summary:

Police arrested MSF state secretary Naufal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT