തിരുവനന്തപുരം∙ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിക്കുന്നതിലൂടെ സിപിഎം കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമാധാനജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘‘രാഷ്ട്രീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്കായി സ്മാരകം നിർമിക്കുന്നതിലൂടെ സിപിഎം കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമാധാനജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘‘രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സിപിഎം. സമൂഹത്തിന് തന്നെ ഭീഷണിയായ അത്തരം കൊടുംക്രിമിനലുകളെ പിന്നീട് സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ചരിത്രം. എല്ലാത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധപതിച്ചു. അത്തരം സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുകയും ന്യായീകരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരേ പൊലീസ് നടപടി സ്വീകരിക്കണം. ക്രിമിനലുകളെ രക്തസാക്ഷിയായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുത്താൽ സിപിഎം സംസ്ഥാന െസക്രട്ടറി എം.വി. ഗോവിന്ദനെതിരേയും കേസെടുക്കണം.  2015 ലെ സ്ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട്. എന്നിട്ടും കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. ഇപ്പോൾ രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതും സിപിഎം. എന്തൊരു ഇരട്ടത്താപ്പാണിത്? ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക്  ഇനി എന്നാണ് സ്മാരകം നിർമിക്കുന്നത്?’’–പ്രതിപക്ഷ നേതാവ് പറഞ്ഞു.

ADVERTISEMENT

കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയം കേരളത്തിന് ആവശ്യമില്ലെന്നും ഭാവി തലമുറയെപ്പോലും ഉളുപ്പില്ലാതെ വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും വി.ഡി.സതീശൻ പ്രതികരിച്ചു.

English Summary:

VD Satheesan against MV Govindan