10 മണിക്കൂർ നീണ്ട ദുരിതം, എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിലെ യാത്രക്കാർ കൊച്ചിയിലെത്തി
ബെംഗളൂരു∙ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർ കൊച്ചിയിലെത്തി. 10 മണിക്കൂർ നീണ്ട ദുരിതത്തിന് ശേഷമാണ് യാത്രക്കാർക്ക് മറ്റൊരു വിമാനം ഒരുക്കിയത്. 121 പേരാണ് എത്തിയത്. ബാക്കിയുള്ളവരെ രാത്രി എത്തിക്കും.

തീപിടിത്തത്തെ തുടർന്ന് ബെംഗളൂരുവിൽ താഴെയിറക്കിയ യാത്രക്കാർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്‍പ്രസ് ബദൽ സംവിധാനം ഒരുക്കിയത്. നിസ്സാര പരുക്കുള്ള യാത്രക്കാരടക്കം രാത്രി മുഴുവൻ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു. ചില യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റിയെങ്കിലും ചിലർക്ക് സൗകര്യങ്ങളൊരുക്കിയില്ലെന്നായിരുന്നു ആക്ഷേപം.
പിന്നാലെയാണ് 9.20നുള്ള എയർ ഇന്ത്യ എക്സ്‌പ്രസിൽ 179 യാത്രക്കാരിൽ 120 പേർക്ക് ബോർഡിങ് പാസ് നൽകിയത്. എന്നാല്‍ കുടുംബമായി യാത്ര ചെയ്യുന്നവരിൽ പലരും രണ്ട് വിമാനങ്ങളിലായി യാത്ര ചെയ്യേണ്ടി വരുമെന്ന ആശങ്ക യാത്രക്കാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വിമാനത്താവളത്തിൽ പ്രതിഷേധവമുണ്ടായി.
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് ബെംഗളൂരു - കൊച്ചി വിമാനം രാത്രി 11.12 ഓടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തിത്. പറന്നുയര്‍ന്ന ഉടന്‍ എൻജിനിൽ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടനെ തീ കെടുത്തിയെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. 179 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന് ബെംഗളൂരു വിമാനത്താവള അധികൃതര്‍ അറിയിച്ചു.