മമ്മൂട്ടിയുടെ ‘വാത്സല്യം’ കണ്ട് പൊട്ടിക്കരഞ്ഞ നായനാർ; കരുണാകരനുമായി അടുത്ത ബന്ധം
കോട്ടയം∙ കേരളം കണ്ട ജനകീയ മുഖ്യമന്ത്രിമാരിലൊരാളായ ഇ.കെ.നായനാരുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ചികിത്സയ്ക്ക് യാത്രതിരിക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് പത്രക്കാരോട് പറഞ്ഞ ‘ങാ റൈറ്റ്’ എന്ന അദ്ദേഹത്തിന്റെ യാത്രമൊഴി കേരളത്തിലെ ജനങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ

കോട്ടയം∙ കേരളം കണ്ട ജനകീയ മുഖ്യമന്ത്രിമാരിലൊരാളായ ഇ.കെ.നായനാരുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് തികയുകയാണ്. ചികിത്സയ്ക്ക് യാത്രതിരിക്കുന്നതിനു മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പത്രക്കാരോട് പറഞ്ഞ ‘ങാ റൈറ്റ്’ എന്ന അദ്ദേഹത്തിന്റെ യാത്രമൊഴി കേരളത്തിലെ ജനങ്ങളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും നൊമ്പരമുണർത്തുന്ന ഓർമയാണ്. നായനാർ യാത്രയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ആ സ്നേഹനിധിയുടെ ഓർമകൾ അയവിറക്കുകയാണ് മകൾ സുധ നായനാർ.
‘‘മമ്മൂട്ടിയുടെ ‘വാത്സല്യം’ സിനിമ തിയറ്ററിൽ കാണാൻ പോയത് ജീവിതത്തിൽ മറക്കാനാവില്ല. സിനിമ കഴിഞ്ഞപ്പോൾ ആരും കാണാതെ അച്ഛൻ പൊട്ടിക്കരയുന്നതാണ് ഞാൻ കാണുന്നത്. ഒരുവിധം നല്ല സിനിമകളൊക്കെ അച്ഛനോടൊപ്പം തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. അച്ഛനുമായുള്ള എല്ലാ ഓർമകളും വൈകാരികമാണ്. കുട്ടിക്കാലത്ത് അച്ഛൻ വല്ലപ്പോഴും വീട്ടിൽ വരുമ്പോഴാണ് ഏറ്റവും വലിയ സന്തോഷം. എന്നിരുന്നാലും കുഞ്ഞായിരുന്നപ്പോൾ സന്തോഷവും സങ്കടവുമൊന്നും അദ്ദേഹത്തിന്റെയടുത്ത് പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ല. അച്ഛനില്ലാത്ത കഴിഞ്ഞ 20 വർഷത്തിൽ ഓരോദിവസവും അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. എനിക്കെന്തെങ്കിലും അസുഖം വന്നാൽ എത്ര തിരക്കാണെങ്കിലും വീട്ടിൽ വന്ന് കുറച്ചുനേരം അടുത്ത് ഇരിക്കുമായിരുന്നു. ഓരോതവണ വരുമ്പോഴും അമ്മയോട് പഠനകാര്യങ്ങളെപ്പറ്റി തിരക്കും. ആർഭാടത്തോട് ഒട്ടും താൽപര്യമില്ലാത്ത മനുഷ്യനായിരുന്നു. വൃത്തിയായി വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്’’ – സുധ നായനാർ ഓർക്കുന്നു.
മുഖ്യമന്ത്രിയായ ശേഷമാണ് അച്ഛനോട് കൂടുതൽ അടുക്കാൻ അവസരമുണ്ടായതെന്നും സുധ പറയുന്നു. ‘‘അപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറിയത്. അതുവരെ തിരുവനന്തപുരത്ത് നിന്ന് അച്ഛൻ കണ്ണൂരിലേക്ക് എത്തുമ്പോൾ മാത്രമേ കാണാൻ പറ്റുമായിരുന്നുളളൂ. എന്റെ മൂന്ന് മക്കളും അച്ഛന്റെ കൂടെ നിന്നാണ് വളർന്നത്. ചെറുമക്കളോട് വല്ലാത്ത അടുപ്പമായിരുന്നു. അച്ഛൻ ഞങ്ങളെ വഴക്ക് പറഞ്ഞത് ഓർമയിൽ പോലുമില്ല. രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും കെ.കരുണാകരനുമായി അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അമ്മയ്ക്കും അച്ഛനുമൊപ്പം കരുണാകരൻ സാറിനെ കാണാനൊക്കെ പോയിട്ടുണ്ട്. അമ്മയും കരുണാകരൻ സാറിന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയും തമ്മിൽ നല്ല ബന്ധമായിരുന്നു. പത്മജയുമായി എനിക്കും അടുപ്പമുണ്ട്. അച്ഛൻ ഞങ്ങളെ വിട്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നേയില്ല. ആ വർഷം എ.കെ.ജി സെന്ററിന് എതിർവശമുള്ള ഫ്ലാറ്റിലാണ് അച്ഛനോടൊപ്പം ഞങ്ങൾ വിഷു ആഘോഷിച്ചത്. അച്ഛന്റെ കൂടെയിരുന്ന് ഭക്ഷണം കഴിച്ച് കൈനീട്ടമൊക്കെ വാങ്ങി. വിഷു കഴിഞ്ഞ് ഒരു മാസം കഴിയുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. മരിക്കുന്നതിന് കുറച്ചുദിവസം മുൻപ് ഡൽഹി എയിംസിൽ നിന്ന് എന്നോട് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സുഖംതന്നെയല്ലേ... കുട്ടികളൊക്കെ എന്ത് പറയുന്നുവെന്നാണ് ചോദിച്ചത്’’ – വിതുമ്പലോടെ സുധ പറഞ്ഞുനിർത്തി.