ഹെലികോപ്റ്റർ അപകടം: പ്രസിഡന്റിനായി പ്രാർഥിക്കണമെന്ന് ഇറാൻ, രക്ഷാദൗത്യം ദുഷ്കരം
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ
ടെഹ്റാൻ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അയൽരാജ്യമായ അസർബൈജാനിൽനിന്നു മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അപകടമെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലെ മൂന്നു ഹെലികോപ്റ്ററുകളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്.
ഇബ്രാഹിം റൈസിയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യയുടെ ഗവർണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതെന്ന് ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് വിവരം.
റൈസിയുടെയും ഹുസൈൻ ആമിറിന്റെയും ജീവൻ അപകടത്തിലാണെന്നും അവർക്കായി പ്രാർഥിക്കണമെന്നും ഇറാൻ വാർത്താ ഏജൻസി അഭ്യർഥിച്ചു. ശുഭപ്രതീക്ഷയുണ്ടെങ്കിലും അപകട സ്ഥലത്തുനിന്നു ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്ന് അധികൃതരെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ പ്രതിദിന പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് തൽക്കാലികമായി നിർത്തി. നിലവിൽ പ്രസിഡന്റിനായുള്ള പ്രാർഥനയും ദുർഘടമായ കാലാവസ്ഥയിൽ രക്ഷാസേന നടത്തുന്ന തിരച്ചിലിന്റെ ദൃശ്യങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിയുമായി ചേർന്ന് ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്യാനാണ് ഞായറാഴ്ച പുലർച്ചെ ഇബ്രാഹിം റൈസി അസർബൈജാനിൽ എത്തിയത്. അസർബൈജാനും ഇറാനും ചേർന്ന് അരസ് നദിയിൽ നിർമിച്ച മൂന്നാമത്തെ അണക്കെട്ടാണിത്.