ബിജെപിക്ക് 8 തവണ വോട്ടിട്ട് യുവാവ്, വിഡിയോ വൈറൽ; നടപടി വേണമെന്ന് കോൺഗ്രസ്, എസ്പി
ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബിജെപി സ്ഥാനാർഥിയായ മുകേഷ് രാജ്പുത്തിന് 8 തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ 2 മിനിറ്റോളം

ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ബിജെപി സ്ഥാനാർഥിയായ മുകേഷ് രാജ്പുത്തിന് 8 തവണ വോട്ടു ചെയ്യുന്ന യുവാവിന്റെ 2 മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഉത്തർപ്രദേശിലെ ഫാറുഖാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് മുകേഷ് രാജ്പുത്ത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ‘ഉണരൂ’ എന്ന് ഓർമിപ്പിച്ച്, വിവാദ വിഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു. ‘‘പ്രിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? ഒരാൾത്തന്നെ എട്ടു തവണ വോട്ടു ചെയ്യുന്നു. നിങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’’ – വിഡിയോ പങ്കുവച്ച് കോൺഗ്രസ് കുറിച്ചു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഇതേ വിഡിയോ പങ്കുവച്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ‘‘ഈ ചെയ്യുന്നത് തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനു തോന്നുന്നുണ്ടെങ്കിൽ, അവർ തീർച്ചയായും ഉചിതമായ നടപടി കൈക്കൊള്ളണം. അങ്ങനെ തോന്നുന്നില്ലെങ്കിൽ...’’ – അഖിലേഷ് കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിഡിയോയുടെ കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.