മദ്യലഹരിയിൽ ബാറിനു മുന്നിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; പറക്കോട് സ്വദേശി അറസ്റ്റിൽ– വിഡിയോ
അടൂർ∙ മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പറക്കോട് സ്വദേശി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവുചാലിൽനിന്ന് പിടികൂടിയ പാമ്പുമായാണ് ഇയാൾ ബാറിനു മുന്നിൽ അഭ്യാസം നടത്തിയത്. ഈ സമയത്ത് ദീപു മദ്യലഹരിയിലായിരുന്നു. ദീപുവിനെ വനംവകുപ്പിനു കൈമാറി.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ജനം തടിച്ചുകൂടിയിരുന്നു. മദ്യലഹരിയിലായിരുന്ന ദീപു ഉടൻതന്നെ പാമ്പിനെ പിടികൂടി. പിന്നീട് അതിനെ തോളിലിട്ട് ‘പ്രകടനം’ നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.
പൊലീസ് ഉടൻ സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ദീപു പാമ്പിനെ വിട്ടുനൽകാൻ വിസമ്മതിച്ചു. പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ലാത്തയാളാണ് ദീപു.
സംഭവത്തിൽ ദീപുവിനും പാമ്പിനും പരിക്കുകളൊന്നുമില്ല. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദീപുവിനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാമ്പിനെ നിലവിൽ കുമ്മണ്ണൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.