ഇടുക്കി ∙ ‌സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24)

ഇടുക്കി ∙ ‌സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടുക്കി ∙ ‌സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ  പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ്നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനിബാധിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

രോഗം കുറഞ്ഞതിനെത്തുടർന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാർ മടങ്ങി. വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു വിജയകുമാർ മരിച്ചത്. തുടർന്ന് നടന്ന പരിശോധനകകളിലാണു മരണകാരണം വെസ്റ്റ്നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയത്.

English Summary:

West Nile Fever Death in Idukki