മമത ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം: ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്
കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻ കൽക്കട്ട ചീഫ് ജസ്റ്റിസുമായ അഭിജിത് ഗംഗോപാധ്യായയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് 24 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. മാതൃകാ പെരുമാറ്റച്ചട്ടലംഘനം

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പശ്ചാത്തലത്തിൽ ബിജെപി സ്ഥാനാർഥിയും മുൻ കൽക്കട്ട ചീഫ് ജസ്റ്റിസുമായ അഭിജിത് ഗംഗോപാധ്യായയെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് 24 മണിക്കൂർ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. മാതൃകാ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. പരസ്യപ്രതികരണം നടത്തുമ്പോൾ വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നറിയിപ്പ് നൽകി.
മേയ് പതിനഞ്ചിന് ഹാൽദിയയിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് മമതയെ ഗംഗോപാധ്യായ അപകീർത്തിപ്പെടുത്തി സംസാരിച്ചത്. ഒരു വ്യക്തിക്കെതിരായ ഏറ്റവും നിന്ദ്യമായ പരാമർശമാണ് നടത്തിയതെന്ന് നിരീക്ഷിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടനാപദവിയിലിരിക്കുന്ന സ്ത്രീക്കെതിരെ ഇത്തരം പരാമർശം നടത്തിയത് അപലപനീയമാണെന്നും പറഞ്ഞു. അഭിജിത് ഗംഗോപാധ്യായയെ പോലെ ഉന്നത പശ്ചാത്തലമുള്ള ഒരു വ്യക്തിയിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായതിലും തിരഞ്ഞെടുപ്പ് കമ്മിഷൻ അതൃപ്തി പ്രകടിപ്പിച്ചു.
ബിജെപി സ്ഥാനാർഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു വീഴ്ച ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെ, നടപടി സംബന്ധിച്ച ഉത്തരവ് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡയ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അയച്ചു. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ ഗംഗോപാധ്യായക്കെതിരെ കാരണം കാണിക്കൽ നോട്ടിസും അയച്ചിട്ടുണ്ട്. ഗംഗോപാധ്യായയുടെ പരാമർശം പ്രഥമദൃഷ്ട്യാ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണന്നും നോട്ടിസിൽ കമ്മിഷൻ പറയുന്നു.