ജയറാം തുടയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച കേസ്: പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്
മാവേലിക്കര∙ ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (3) എസ്.എസ്.സീനയുടേതാണ് ഉത്തരവ്. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് - 36), ചിങ്ങോലി കലേഷ് ഭവനത്തിൽ കലേഷ് (33)

മാവേലിക്കര∙ ചിങ്ങോലി ജയറാം വധക്കേസിൽ രണ്ടു പ്രതികളെയും ജീവപര്യന്തം കഠിനതടവിനും ഓരോ ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (3) എസ്.എസ്.സീനയുടേതാണ് ഉത്തരവ്. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (ഹരീഷ് - 36), ചിങ്ങോലി കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനിക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം.
2020 ജൂലായ് 19ന് രാത്രി 7.30ന് ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇവിടെ നിന്നിരുന്ന ജയറാമിനെ ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തുടയിൽ ആഞ്ഞു കുത്തിയെന്നും രണ്ടാംപ്രതി സഹായിച്ചു എന്നുമാണ് കേസ്. ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് ജയറാം മരിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സജികുമാർ ഹാജരായി.