അനധികൃതമായി തോക്ക് കൈവശം വച്ചു; കർണാടകയിൽ രണ്ടു മലയാളികൾ പിടിയിൽ
മംഗളൂരു∙ അനധികൃതമായി തോക്ക് കൈവശംവച്ചതിന് കർണാടകയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ. മഞ്ചേശ്വരം കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഹർ, ഉടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ എന്നിവരാണ് ഉള്ളാലിലെ തലപ്പാടിയിൽ അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന പിസ്റ്റളിന് ലൈസൻസോ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല.

മംഗളൂരു∙ അനധികൃതമായി തോക്ക് കൈവശംവച്ചതിന് കർണാടകയിൽ രണ്ടു മലയാളികൾ അറസ്റ്റിൽ. മഞ്ചേശ്വരം കടമ്പാർ സ്വദേശി മുഹമ്മദ് അസ്ഹർ, ഉടമ്പയിൽ സ്വദേശി അബ്ദുൾ നിസാർ എന്നിവരാണ് ഉള്ളാലിലെ തലപ്പാടിയിൽ അറസ്റ്റിലായത്. ഇവരുടെ പക്കലുണ്ടായിരുന്ന പിസ്റ്റളിന് ലൈസൻസോ സഞ്ചരിച്ച കാറിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. തുടർന്ന് തോക്കും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഹമ്മദ് അസ്ഹറിന്റെ പേരിൽ നേരത്തെ മഞ്ചേശ്വം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്കും ഉള്ളാലിൽ കഞ്ചാവ് വിൽപനയ്ക്കും കേസുകളുണ്ട്. അബ്ദുൽ നിസാറിന്റെ പേരിൽ കഞ്ചാവ് വിൽപ്പനയുൾപ്പെടെ എട്ട് ക്രിമിനൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.