സ്വാതിയെ മർദിച്ച കേസ്: കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്
ന്യൂഡൽഹി∙ എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദ്ദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്തേക്കും. പരാതിക്കാസ്പദമായ സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്യുക എന്ന സ്വാഭാവിക നടപടിയാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകുന്നത്. ചോദ്യം ചെയ്യാനുള്ള തീയതി തീരുമാനിച്ചിട്ടില്ല.

അതേസമയം, ഇതു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് എഎപിയുടെ തീരുമാനം. പ്രായമായ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടുവെന്ന് എഎപി ആരോപിച്ചു. ഇതേക്കുറിച്ചുള്ള സൂചനകൾ പുറത്തെത്തിയതോടെ കേജ്‌രിവാളിന്റെ വീട്ടിലേക്ക് എഎപി പ്രവർത്തകർ കൂട്ടമായെത്തുകയാണ്. മേയ് 25നാണ് ഡൽഹിയിലെ പോളിങ്.
കേജ്‌രിവാളിന്റെ മാതാപിതാക്കൾക്ക് 85നു മുകളിൽ പ്രായമുണ്ട്. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് അവർ വീട്ടിലേക്കു മടങ്ങിയെത്തിയത്. ഈ സാഹചര്യത്തിൽ രാഷ്ട്രീയ വിരോധം മൂലം പ്രധാനമന്ത്രിയുടെ ഇടപെടലിലാണ് ഇവരെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയതെന്നാണ് എഎപിയുടെ ആരോപണം.