തിരഞ്ഞെടുപ്പു റാലികളിൽ ഡബിൾ സെഞ്ചറി; ഹെലികോപ്റ്ററിൽ കേക്ക് മുറിച്ചു തേജസ്വിയുടെ ആഘോഷം
പട്ന ∙ ഹെലികോപ്റ്റർ യാത്രക്കിടെ കേക്ക് മുറിച്ചു തേജസ്വി യാദവ് തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി ആഘോഷിച്ചു. ബിഹാറിൽ ഇന്ത്യാ മുന്നണിയുടെ താരപ്രചാരക ജോഡിയായ ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി

പട്ന ∙ ഹെലികോപ്റ്റർ യാത്രക്കിടെ കേക്ക് മുറിച്ചു തേജസ്വി യാദവ് തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി ആഘോഷിച്ചു. ബിഹാറിൽ ഇന്ത്യാ മുന്നണിയുടെ താരപ്രചാരക ജോഡിയായ ആർജെഡി നേതാവ് തേജസ്വി യാദവും വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നിയുമാണ് ലോക്സഭാ തിരഞ്ഞെടുപ്പു റാലികളുടെ ഡബിൾ സെഞ്ചറി തികച്ചത്. ഇരുന്നൂറാം റാലി ഓർത്തുവച്ച് ആഘോഷത്തിനായി കേക്ക് കരുതിയതു മുകേഷ് സാഹ്നിയാണ്.
കടുത്ത നടുവേദന അവഗണിച്ചാണു തേജസ്വി പ്രചരണം തുടരുന്നത്. പലപ്പോഴും ഹെലിപാഡിൽ നിന്നു വേദിയിലേക്ക് വീൽ ചെയറിലാണ് യാത്ര. ഡോക്ടർമാർ ‘ബെഡ് റെസ്റ്റ്’ നിർദേശിച്ചെങ്കിലും വേദന സംഹാരികൾ കഴിച്ചും നടുവിൽ ബെൽറ്റിട്ടുമാണു പിടിച്ചു നിൽക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവ് ബിഹാറിൽ ഏകദേശം 250 തിരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്തിരുന്നു. ഇത്തവണ പ്രചരണം അവസാനിക്കുമ്പോഴേക്കും ഇതു മറികടന്നേക്കും.