‘എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ടതില്ല; നയരൂപീകരണത്തിന് കോഴ വാങ്ങുന്നവരല്ല എൽഡിഎഫ്’
തിരുവനന്തപുരം∙ സർക്കാരിന് കോഴ നൽകാനായി പണം പിരിക്കണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശത്തിന്റെ പേരിൽ എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മദ്യനയം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. മുന്നണി ചർച്ച ചെയ്യാത്ത മദ്യനയം ചർച്ച ചെയ്തെന്നാണ് ചിലർ പറയുന്നത്.

തിരുവനന്തപുരം∙ സർക്കാരിന് കോഴ നൽകാനായി പണം പിരിക്കണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശത്തിന്റെ പേരിൽ എക്സൈസ് മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മദ്യനയം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. മുന്നണി ചർച്ച ചെയ്യാത്ത മദ്യനയം ചർച്ച ചെയ്തെന്നാണ് ചിലർ പറയുന്നത്. സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യാജ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
മദ്യനയത്തെ സംബന്ധിച്ച് എൽഡിഎഫോ പാർട്ടിയോ ചർച്ച ചെയ്തിട്ടില്ല. ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചാൽ അതിനു പുറകേ പോകേണ്ട കാര്യമില്ല. വകുപ്പ് സെക്രട്ടറിമാരല്ല മദ്യനയം രൂപീകരിക്കുന്നത്. പാർട്ടി ഇതുസംബന്ധിച്ച് ഒരു നയം ഉണ്ടാക്കണം. അതിനുശേഷം എൽഡിഎഫ് നയം രൂപീകരിക്കും. അതിനുശേഷമാണ് സർക്കാർ നയം രൂപീകരിക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ടെന്ന് എം.വി.ഗോവിന്ദൻ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഡ്രൈ ഡേ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ല. ഡ്രൈ ഡേ മാറ്റണമെന്ന് പണ്ടേയുള്ള ആവശ്യമാണ്. അതൊന്നും എൽഡിഎഫ് സർക്കാർ അംഗീകരിച്ചിട്ടില്ല. ഡ്രൈ ഡേ ഒഴിവാക്കണമെന്ന് സർക്കാർ തീരുമാനിച്ചാൽ ഒഴിവാകും. ഇല്ലെങ്കിൽ ഒഴിവാകില്ല.
ബാർകോഴ സംബന്ധിച്ച തെറ്റായ വാർത്തകൾക്ക് പ്രതിപക്ഷം പ്രചാരം നൽകുകയാണ്. മദ്യനയം രൂപീകരിക്കാൻ ആരോടെങ്കിലും പണം വാങ്ങുന്ന മുന്നണിയല്ല എൽഡിഎഫ്. ബാർ അസോസിയേഷൻ നേതാവിന്റെ ഫോൺ സന്ദേശത്തിന്റെ ഓഡിയോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. രാജ്യസഭാ സീറ്റിൽ തീരുമാനമായിട്ടില്ലെന്നും, വേഗത്തിൽ തീരുമാനം എടുക്കാന്‍ കഴിയുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.