കൊച്ചി ∙ സച്ചിൻദേവ് എംഎൽഎയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ. ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കമുണ്ടായ വിഷയത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സച്ചിൻദേവ് എംഎൽഎയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസിൽ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കറിനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണമെന്നും ഹൈക്കോടതി. 

കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കമുണ്ടായ വിഷയത്തിൽ ജയശങ്കർ ഒരു യുട്യൂബ് ചാനലിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിൽ ആര്യ രാജേന്ദ്രന്റെ ഭർത്താവ് കൂടിയായ സച്ചിൻ ദേവിനെ ജാതിയുമായി ബന്ധപ്പെടുത്തി പരാമർശം നടത്തി എന്ന പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പട്ടികജാതി–പട്ടികവർഗ പീഡന നിരോധന നിയമപ്രകരമാണ് സച്ചിൻദേവിന്റെ പരാതിയിൽ കേസെടുത്തത്. ഇതിനെതിരെ ജയശങ്കർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ADVERTISEMENT

‘‘നീ ബാലുശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആർടിസി ഡ്രൈവര്‍ ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആർടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രയ്ക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല’’, എന്നായിരുന്നു ജയശങ്കറിന്റെ വിവാദ പരാമർശം. 

രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണ് തനിക്കെതിരായ കേസ് എന്നാണ് ജയശങ്കർ ഹർജിയിൽ പറയുന്നത്. ഭരണകക്ഷിക്കും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുമെതിരായ തന്റെ വിമർശനങ്ങളെ നിശബ്ദമാക്കാൻ കൂടിയുള്ള ദുരുദ്ദേശം ഈ പരാതിക്ക് പിന്നിലുണ്ട്. താൻ‍ മുഖ്യമന്ത്രിയേയും സർക്കാരിനേയും യുട്യൂബ് ചാനലിലൂടെ വിമർശിക്കാറുണ്ട്. ഒട്ടേറെ പെൻഷനുകൾ കുടിശിക കിടക്കെ മുഖ്യമന്ത്രിയും കുടുംബവും വിദേശത്തു പോയത് താന്‍ വിമർശിച്ചിരുന്നു. തന്റെ വിമർശനങ്ങൾ ജനങ്ങൾ സ്വീകരിക്കുകയും തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നത് സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നു എന്ന് ജയശങ്കർ ഹർജിയിൽ പറയുന്നു. അതുകൊണ്ട് ഇങ്ങനെ ഒരു അവസരം ലഭിച്ചപ്പോൾ അത് തനിക്കെതിരെയുള്ള കേസാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് ജയശങ്കർ പറയുന്നത്. അതുകൊണ്ട് തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

ADVERTISEMENT

തുടർന്നാണ് ഹർജിക്കാരനെ ഒരു മാസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് ഉത്തരവിട്ടതും അന്വേഷണത്തോട് സഹകരിക്കാൻ ജയശങ്കറിന് നിർദേശം നൽകിയതും. 

English Summary:

Jaishankar’s Controversial Remarks Against SachinDev MLA: High Court Steps In With Temporary Relief