പൊലീസ് ക്യാംപിനു നേരെ നക്സൽ ആക്രമണം; 19 വർഷത്തിനു ശേഷം പ്രതി പിടിയിൽ
ബെംഗളൂരു ∙ 2005ൽ തുമക്കൂരു വെങ്കട്ടമ്മനഹള്ളി പൊലീസ് ക്യാംപിനു നേരെയുണ്ടായ നക്സൽ ആക്രമണക്കേസിലെ പ്രതിയെ 19 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് രാമഗിരി സ്വദേശി കോട്ടഗെരെ ശങ്കരയാണ് (38) അറസ്റ്റിലായത്.

ബെംഗളൂരു ∙ 2005ൽ തുമക്കൂരു വെങ്കട്ടമ്മനഹള്ളി പൊലീസ് ക്യാംപിനു നേരെയുണ്ടായ നക്സൽ ആക്രമണക്കേസിലെ പ്രതിയെ 19 വർഷത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് രാമഗിരി സ്വദേശി കോട്ടഗെരെ ശങ്കരയാണ് (38) അറസ്റ്റിലായത്. 300 നക്സലുകൾ ഗ്രനേഡും റൈഫിളുകളുമായി കടന്നുകയറി പൊലീസ് ക്യാംപ് ആക്രമിച്ച കേസിലെ 32–ാം പ്രതിയാണ് ശങ്കര. ആക്രമണത്തിൽ 7 പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
ബെംഗളൂരു മഹാനഗരസഭയ്ക്കു (ബിബിഎംപി) കീഴിൽ കരാർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ശങ്കരയെ തുമക്കൂരു പൊലീസും ആഭ്യന്തര സുരക്ഷാവിഭാഗവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറന്റും നിലനിൽക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ടു 4 പേരെ പൊലീസ് അടുത്തയിടെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ശങ്കരയെ കുടുക്കിയത്.