അവയവക്കടത്ത്: ഒരു മലയാളി കൂടി അറസ്റ്റിൽ; ഇറാനിലെ മലയാളി ഡോക്ടറിലേക്ക് അന്വേഷണം
കൊച്ചി∙ അവയവ വിൽപനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ സംഭവത്തിൽ രണ്ടാമത്തെ മലയാളി അറസ്റ്റിൽ. എടത്തല സ്വദേശി സജിത് ശ്യാം ആണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനിയായ ഇറാനിലെ മലയാളി ഡോക്ടർ മധുവിനെക്കുറിച്ച് അന്വേഷണം നടക്കുന്നു.

കൊച്ചി∙ അവയവ വിൽപനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ സംഭവത്തിൽ രണ്ടാമത്തെ മലയാളി അറസ്റ്റിൽ. എടത്തല സ്വദേശി സജിത് ശ്യാം ആണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനിയായ ഇറാനിലെ മലയാളി ഡോക്ടറിലേക്ക് അന്വേഷണം നടക്കുന്നു.
സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിലുള്ള സാബിത്ത് നാസറിനെ കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സജിത്തിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്താണ് സജിത് ശ്യാം താമസിക്കുന്നത്. സംഘത്തിന്റെ പണമിടപാടുകൾ നടത്തിയിരുന്ന സജിത്തിന്റെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനക്കാരുമായുള്ള പണമിടപാടു സംബന്ധിച്ചും പൊലീസിനു തെളിവു ലഭിച്ചു.
ഇറാനിലുള്ള ആളെക്കുറിച്ച് സാബിത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സജിത്തിനെ പിടികൂടിയത്. സാബിത്തിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ സജിത്തിന്റെ പങ്ക് വെളിപ്പെടുകയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. സാബിത്തിന്റെ അറസ്റ്റോടെയാണ് അവയവദാന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആളുകളെ ഇറാനിലേക്ക് കൊണ്ടുപോയാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നത്. തട്ടിപ്പ് സംഘത്തിന് 10 ലക്ഷംരൂപ ലഭിക്കുമ്പോൾ ഇരകളായവര്‍ക്ക് 6 ലക്ഷം രൂപവരെയാണ് ലഭിച്ചിരുന്നത്.