പതിനാലുകാരനെ മർദിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു
കായംകുളം (ആലപ്പുഴ)∙ പതിനാലുകാരനെ മർദിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് (45) ആണ് മരിച്ചത്. ബിജെപി വാർഡ് ഭാരവാഹിയാണ് മനോജ്. ഞായറാഴ്ച ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടിൽ കുഴഞ്ഞുവീണത്.

കായംകുളം∙ കൃഷ്ണപുരം കാപ്പിൽ കിഴക്ക് പതിനാലുകാരനെ മർദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (ജിജി - 47) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ മനോജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞു. ബിജെപി വാർഡ് ഭാരവാഹിയായിരുന്നു മനോജ്.
19ന് വൈകിട്ട് 5.30ന് ആക്രി സാധനങ്ങൾ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും അനുജനേയും തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോൾ ജാമ്യം ലഭിച്ചു. വാക്കുതർക്കത്തിനിടെ 14 കാരൻ കല്ലെടുത്തെറിഞ്ഞ് പരുക്കേൽപ്പിച്ചതായി കാണിച്ച് മനോജും പൊലീസിൽ പരാതി നൽകിയിരുന്നു.
മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും.