ചിലെയിൽ 137 പേരുടെ മരണത്തിന് ഇടയാക്കിയ കാട്ടുതീ സിഗററ്റ് ഉപയോഗിച്ച് മനഃപൂർവം സൃഷ്ടിച്ചത്; അറസ്റ്റ്
സാന്തിയാഗോ ∙ ചിലെയിൽ 137 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഗ്നിരക്ഷാ സേനാംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ചിലെയിലെ വാൽപറാസിയോ മേഖലയിലെ വിനാ ഡെൽമാർ നഗരത്തിലാണ് കാട്ടുതീ പടർന്നത്. അഗ്നിരക്ഷാ സേനാംഗം

സാന്തിയാഗോ ∙ ചിലെയിൽ 137 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ മനഃപൂർവം സൃഷ്ടിച്ചതെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഒരു അഗ്നിരക്ഷാ സേനാംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ ചിലെയിലെ വാൽപറാസിയോ മേഖലയിലെ വിനാ ഡെൽമാർ നഗരത്തിലാണ് കാട്ടുതീ പടർന്നത്.
അഗ്നിരക്ഷാ സേനാംഗം ഫ്രാൻസിസ്കോ ഇഗ്നാസിയോ മൊൺഡാക്ക, ചിലെ നാഷനൽ ഫോറസ്ട്രി കോർപറേഷൻ ഉദ്യോഗസ്ഥൻ ഫ്രാൻസിസ്കോ പിന്റോ എന്നിവരാണ് അറസ്റ്റിലായത്. കാട്ടുതീ തടയാൻ ഉത്തരവാദിത്തപ്പെട്ടവരുടെ സ്ഥാപനമാണ് ഫോറസ്ട്രി കോർപറേഷൻ. കാട്ടുതീ മൊൺഡാക്കയും പിന്റോയും മനഃപൂർവം സൃഷ്ടിച്ചതാണെന്നും അതിനുള്ള തെളിവുകളുണ്ടെന്നും വാൽപറാസിയോ റീജണൽ പ്രോസിക്യൂട്ടറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 2നാണ് നാലിടങ്ങളിലായാണ് കാട്ടുതീ പടർന്നത്.
ഇവിടെനിന്ന് സിഗരറ്റും തീപ്പെട്ടിയും ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും ചിലെ പരിസ്ഥിതി കുറ്റകൃത്യ അന്വേഷണ ഏജൻസി തലവൻ ഇവാൻ നവാരോ പറഞ്ഞു. പ്രതികളുടെ വീട്ടിൽനിന്നും കാട്ടുതീ പടർത്താനുപയോഗിച്ച ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കാൻ റീജനൽ പ്രോസിക്യൂഷൻ ജഡ്ജി ആറു മാസത്തെ സമയം അനുവദിച്ചു. മേഖലയിൽ നേരത്തെയുണ്ടായ ആറ് കാട്ടുതീ സംഭവങ്ങളിൽ മൊൺഡാക്കയ്ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.