32 പേരുടെ മരണത്തിനിടയാക്കി ഗെയിമിങ് സെന്ററിലെ തീപിടിത്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
രാജ്കോട്ട് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ 32 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിങ് സെന്ററിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ച കേസ് പരിഗണിക്കും. സംഭവത്തിൽ ഇതുവരെ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ, ഗെയിം സോൺ ഉടമ യുവരാജ് സിങ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെ ആളുടെ പേരുവിവരങ്ങൾ ലഭ്യമല്ല.

രാജ്കോട്ട് ∙ ഗുജറാത്തിലെ രാജ്കോട്ടില്‍ 32 പേരുടെ മരണത്തിനിടയാക്കിയ ഗെയിമിങ് സെന്ററിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തിങ്കളാഴ്ച കേസ് പരിഗണിക്കും. സംഭവത്തിൽ ഇതുവരെ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. ടിആർപി ഗെയിം സോൺ മാനേജർ നിതിൻ ജെയിൻ, ഗെയിം സോൺ ഉടമ യുവരാജ് സിങ് സോളങ്കി എന്നിവരാണ് അറസ്റ്റിലായത്. മൂന്നാമത്തെ ആളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. ടിആർപി ഗെയിം സോണിലെ കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 9 കുട്ടികളടക്കം 32 പേരാണ് മരിച്ചത്.
പരുക്കേറ്റവർക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കാൻ വേണ്ട നിർദേശം നൽകിയിട്ടുണ്ടെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനമായി നൽകും. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐപിഎസ് ഓഫിസർ സുഭാഷ് ത്രിവേദിക്കാണ് അന്വേഷണ ചുമതല.
സംഭവം നടക്കുമ്പോൾ 60 പേരിലധികം ഗെയിമിങ് സോണിലുണ്ടായിരുന്നെന്നാണ് നിഗമനം. ഇതിൽ 20 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. താൽക്കാലികമായി നിർമിച്ച ഗെയിമിങ് സോൺ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. ഇത് തീ വേഗത്തിൽ പടരുന്നതിനു കാരണമായി. സംഭവസമയത്ത് ശക്തമായ കാറ്റ് വീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് തടസമുണ്ടാക്കിയതായി ദൗത്യസംഘം പറഞ്ഞു.