റഷ്യ–യുക്രെയ്‌ൻ യുദ്ധം: വെടിനിർത്തലിന് പുട്ടിൻ തയാറെന്ന് റിപ്പോർട്ട്
മോസ്കോ ∙ യുക്രെയ്‌നുമായുള്ള യുദ്ധം നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ തയാറായതായി റിപ്പോർട്ട്. നിലവിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ അംഗീകരിച്ചുകൊണ്ടും പോരാട്ടം നടക്കുന്ന മേഖലകളിൽ സാന്നിധ്യം നിലനിർത്തിക്കൊണ്ടുമുള്ള വെടിനിർത്തലിനാണ് പുട്ടിൻ തയാറാകുന്നതെന്ന് റഷ്യൻ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മോസ്കോ ∙ യുക്രെയ്‌നുമായുള്ള യുദ്ധം നിർത്തിവയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ തയാറായതായി റിപ്പോർട്ട്. നിലവിൽ പിടിച്ചെടുത്ത പ്രദേശങ്ങൾ അംഗീകരിച്ചുകൊണ്ടും പോരാട്ടം നടക്കുന്ന മേഖലകളിൽ സാന്നിധ്യം നിലനിർത്തിക്കൊണ്ടുമുള്ള വെടിനിർത്തലിനാണ് പുട്ടിൻ തയാറാകുന്നതെന്ന് റഷ്യൻ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിർദേശത്തോട് യുക്രെയ്‌നും പാശ്ചാത്യശക്തികളും അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ യുദ്ധം തുടരാനും പുട്ടിൻ തയാറാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സമാധാന ചർച്ചകളെ പാശ്ചാത്യശക്തികൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിലും യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ചർച്ചയില്ലെന്ന് പ്രഖ്യാപിച്ചതിലും പുട്ടിൻ അമർഷം രേഖപ്പെടുത്തിയതായി റഷ്യൻ കേന്ദ്രങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ‘‘എത്ര നാളെടുത്താലും യുദ്ധം തുടരാൻ പുട്ടിനാകും. എങ്കിലും വെടിനിർത്തലിനും യുദ്ധം മരവിപ്പിക്കാനും അദ്ദേഹം തയാറാണ്’’– പേരുവെളിപ്പെടുത്താത്ത മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, തെറ്റിദ്ധരിപ്പിക്കുന്ന സൂചനകൾ നൽകി അടുത്ത മാസം സ്വിറ്റ്സർലൻഡിൽ യുക്രെയ്ന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് പുട്ടിൻ നടത്തുന്നതെന്ന് യുക്രെയ്‌ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ എക്സിൽ പ്രതികരിച്ചു. ‘‘യുക്രൈനുനേരെയുള്ള ആക്രമണം അവസാനിപ്പിക്കാൻ പുട്ടിന് ആഗ്രഹമില്ല. യുദ്ധത്തിനുമേൽ സമാധാനം തിരഞ്ഞെടുക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് സമ്മർദം ചെലുത്തിയാൽ മാത്രമേ അദ്ദേഹം തയാറാകൂ’–കുലേബ പറഞ്ഞു.
റഷ്യ–യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര സമൂഹത്തിന്റെ അഭിപ്രായങ്ങൾ ഏകീകരിക്കാൻ ജൂണിലാണ് സ്വിസ് സമാധാന ഉച്ചകോടി നടക്കുന്നത്. സെലൻസ്കിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ പുട്ടിൻ പങ്കെടുക്കരുതെന്ന് യുക്രെയ്‌ൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സർലൻഡും റഷ്യയെ ക്ഷണിച്ചിട്ടില്ല.