‘എന്നെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ കൃത്യമായ അജൻഡ; കാര്യം എന്താണെന്ന് ജനങ്ങൾക്കറിയാം’
കോഴിക്കോട് ∙ മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എക്സൈസ് മന്ത്രിയും താനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയതാണ്. സംഭവം വിശദീകരിച്ച് ടൂറിസം ഡയറക്ടറും വാർത്താക്കുറിപ്പ് ഇറക്കി.

കോഴിക്കോട് ∙ മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. എക്സൈസ് മന്ത്രിയും താനും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കിയതാണ്. സംഭവം വിശദീകരിച്ച് ടൂറിസം ഡയറക്ടറും വാർത്താക്കുറിപ്പ് ഇറക്കി. ഇതൊക്കെയായിട്ടും പ്രതിപക്ഷ നേതാവ് ഒരേ കാര്യം ആവർത്തിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘പ്രതിപക്ഷ നേതാവ് എന്റെ പിന്നാലെ വരുന്നതിന്റെ കാര്യം എന്താണെന്നു ജനങ്ങൾക്കറിയാം. അദ്ദേഹം എന്തോ ഹൈജാക്കിനെ കുറിച്ച് പറയുന്നത് കേട്ടു. ഹൈജാക്ക് പട്ടം ചേരുക പ്രതിപക്ഷ നേതാവിനാണ്. കെപിസിസി പ്രസിഡന്റിനൊപ്പവും യുഡിഎഫ് കൺവീനർക്കൊപ്പവും നടത്തിയ വാർത്താ സമ്മേളനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഹൈജാക്ക് ഇടപെടലുകൾ നമ്മൾ കണ്ടതാണ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ എന്നെ വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ കൃത്യമായ അജൻഡയുണ്ട്.
യോഗം ചേർന്നതിനെക്കുറിച്ചൊക്കെ ഡയറക്ടറേറ്റ് കൃത്യമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്ങനെയാണോ ഭരണം നടത്തുന്നത് അതുപോലെയാണ് ഇടതുപക്ഷ സർക്കാരും എന്ന് കരുതിയതിന്റെ തെറ്റിധാരണയിലാണു നിഴൽ മുഖ്യമന്ത്രി എന്നുള്ള ആരോപണങ്ങളൊക്കെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉന്നയിക്കുന്നത്. എന്താണ് ഇടതുപക്ഷ സർക്കാർ, എന്താണ് ഇടതുപക്ഷം, എന്താണ് സിപിഎം എന്നൊക്കെ അദ്ദേഹം മനസ്സിലാക്കുന്നത് നല്ലതാണ്’’– മന്ത്രി റിയാസ് പറഞ്ഞു.