ന്യൂഡൽഹി∙ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു. 

ബംഗ്ലദേശ് തീരത്താണ് ചുഴലിക്കാറ്റ് ആദ്യം കരതൊട്ടത്. ബംഗ്ലദേശിലെ സാത്കിര ജില്ലയില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ആദ്യം കാറ്റു വീശിയത്. ബംഗാളില്‍ ഞായറാഴ്ച രാവിലെ മുതല്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ടായിരുന്നു. 24 സൗത്ത് പര്‍ഗാനാസ് ജില്ലയ്ക്കു പുറമേ ദിഗയിലാണ് കാറ്റും മഴയും ശക്തമായി അനുഭവപ്പെട്ടത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ADVERTISEMENT

ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമാണെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവർ ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് കര തൊടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകന യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

English Summary:

Cyclone Remal Hits Bengal - Live Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT