ന്യൂഡൽഹി∙ വധഭീഷണിയും ലൈംഗികാതിക്രമണ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മാലിവാളിന്റെ ആരോപണത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് വനിതാ കമ്മീഷന്റെ കത്ത്. ഇതുവരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിഭവ് കുമാറിനു ജാമ്യമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌്‌രിവാളിന്റെ സെക്രട്ടറിയായ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി തീസ് ഹസാരി കോടതി തള്ളി. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബിഭവിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയാണു കോടതി തള്ളുന്നത്.

ബിഭവ് കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോൺ പാസ്‌വേഡ് കൈമാറുന്നില്ലെന്നും പൊലീസ് കോടതിയിൽ പറഞ്ഞിരുന്നു. ബിഭവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയിൽ നാടകീയരംഗങ്ങൾ അരങ്ങേറി. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകൾ സ്വയം ഉണ്ടാക്കിയതാണെന്നു പ്രതിഭാഗം അഭിഭാഷകൻ എൻ.ഹരിഹരൻ വാദിച്ച സമയത്താണ് സ്വാതി വികാരാധീനയായത്.

ADVERTISEMENT

അതേസമയം വധഭീഷണിയും ലൈംഗികാതിക്രമണ ഭീഷണിയും നേരിടുന്നുവെന്ന സ്വാതി മലിവാളിന്റെ ആരോപണത്തിൽ സ്വീകരിച്ച നടപടി വിശദമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മിഷണർക്ക് വനിതാ കമ്മിഷൻ കത്തയച്ചു. ഇതുവരെ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമയാണ് കത്തയച്ചത്. മൂന്നു ദിവസത്തിനകം റിപ്പോർട്ട് കൈമാറണം. 

ആം ആദ്മി പാർട്ടി നേതാക്കളും അണികളും ചേർന്ന് നടത്തുന്ന പ്രചരണങ്ങളെത്തുടർന്ന് നിരന്തരമായി വധഭീഷണിക്കും ബലാത്സംഗ ഭീഷണിക്കും ഇരയാകുന്നതായി കഴിഞ്ഞ ദിവസം സ്വാതി മലിവാൾ ആരോപിച്ചിരുന്നു. യൂ‍ട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണി വർധിച്ചതായും മലിവാൾ ആരോപിച്ചിരുന്നു.

ADVERTISEMENT

തന്റെ ഭാഗം വ്യക്തമാക്കാൻ ധ്രുവ് റാഠിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവം നടന്നുവെന്ന് അംഗീകരിച്ചശേഷം ആം ആദ്മി പാർട്ടി എന്തുകൊണ്ടാണ് മലക്കം മറിഞ്ഞത്? വിഡിയോയുടെ തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രം പുറത്തുവിട്ട ശേഷം പ്രതിയുടെ ഫോൺ ഫോർമാറ്റ് ചെയ്തു. കുറ്റകൃത്യം നടന്ന മുഖ്യമന്ത്രിയുടെ വീട്ടിൽനിന്ന് തന്നെയാണ് പ്രതി അറസ്റ്റിലായത്, വീണ്ടും അവിടേക്ക് എങ്ങനെ ബിഭവിന് പ്രവേശനം ലഭിച്ചുവെന്നും സ്വാതി എക്സ് പ്ലാറ്റ്ഫോമിലൂടെ ചോദിച്ചിരുന്നു. പാർട്ടിയിൽ നിന്നും രാജിവയ്ക്കില്ലെന്നും സ്വാതി പറഞ്ഞു.