പ്രകാശ് രാജിന് രാഷ്ട്രീയ പരിചയമില്ല; സീറ്റിലല്ല വോട്ടിലാണ് കാര്യം: അണ്ണാമലൈ
ചെന്നൈ ∙ ബിജെപിയെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു നടൻ പ്രകാശ് രാജെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച പ്രകാശ് രാജിനു കെട്ടിവെച്ച തുക

ചെന്നൈ ∙ ബിജെപിയെക്കുറിച്ച് സംസാരിക്കാൻ ആവശ്യമായ രാഷ്ട്രീയ അനുഭവങ്ങളോ അറിവോ ഇല്ലാത്ത വ്യക്തിയാണു നടൻ പ്രകാശ് രാജെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ മത്സരിച്ച പ്രകാശ് രാജിനു കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു. ഇതു മാത്രമാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയ പരിചയമെന്നും അണ്ണാമലൈ പരിഹസിച്ചു.
കൂടാതെ, അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത തികഞ്ഞ ഹിന്ദുവായിരുന്നുവെന്നത് അണ്ണാമലൈ ആവർത്തിച്ചു. എത്ര സീറ്റ് കിട്ടുന്നു എന്നതല്ല, എത്ര വോട്ട് കിട്ടുമെന്നതിലാണ് കാര്യമെന്നും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്നും അണ്ണാമലൈ പറഞ്ഞു. മൂന്നാം തവണയും കൂടുതൽ സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിക്കും. അതിനാൽ ആഘോഷങ്ങൾക്ക് ഒരുങ്ങാനും അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
മോദി ഏകാധിപതിയാണെന്നും ആളുകളുടെ വിയർപ്പിനെ മതിക്കാത്തയാളും അവരുടെ വിശപ്പിനെ അറിയാത്തവനുമാണെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. മോദി ദൈവപുത്രനല്ല. വെറും ടെസ്റ്റ് ട്യൂബ് ബേബിയാണെന്നും വിസികെ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പരാമർശിച്ചിരുന്നു.