നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം: വ്യോമയാന മന്ത്രിക്കും വിമാനക്കമ്പനിക്കും കത്ത് നല്‍കി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം∙ മസ്‌കത്തില്‍ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് ചെയര്‍മാന്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ എന്നിവര്‍ക്കു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്ത് നല്‍കി. കഴിഞ്ഞ ദിവസം അമൃതയും കുടുംബാംഗങ്ങളും പ്രതിപക്ഷ നേതാവിനു നിവേദനം നല്‍കിയിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ സമരം മൂലം ഭര്‍ത്താവിന്റെ അടുത്തെത്തി പരിചരിക്കാന്‍ അമൃതയ്ക്കു കഴിയാതിരുന്നതു ഹൃദയഭേദകമാണെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തില്‍ പറയുന്നു. വിമാനം റദ്ദാക്കിയതിനു പുറമേ ടിക്കറ്റിന്റെ പണം സമയത്തിനു തിരികെ നല്‍കാതിരുന്നതും ഭര്‍ത്താവിന്റെ അടുത്തെത്താനുള്ള അമൃതയുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി. മേയ് 10ന് ആശുപത്രി വിട്ട നമ്പി രാജേഷിനെ 13ന് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അമൃത അവിടെ എത്തിയിരുന്നെങ്കില്‍ ആ ദുര്‍വിധി ഒഴിവാകുമായിരുന്നു.
നമ്പി രാജേഷ് മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് ടിക്കറ്റ് റീഫണ്ട് നല്‍കിയത്. അമൃതയ്ക്കും രണ്ടുകുട്ടികള്‍ക്കും ജീവിതത്തിലെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനായുള്ള കുടുംബത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആവശ്യപ്പെട്ടു.