ADVERTISEMENT

വൈക്കം∙ മീൻപിടിക്കുന്നതിനിടെ വള്ളം മുങ്ങി മധ്യവയസ്കൻ മരിച്ചു. ചെമ്പ് കിഴക്കേക്കാട്ടാമ്പള്ളിൽ സദാനന്ദൻ (58) ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെ മുറിഞ്ഞപുഴ മാർക്കറ്റിനു സമീപം വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ തങ്ക. മക്കൾ: സനന്ദു, സംഗീത. മരുമകൻ: നിമോഷ്.

English Summary:

Man died after boat capsizes while fishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com