ബിജെപി കൗൺസിലർമാർ കുഴികൾ മൂടിയതിനാൽ ജോലികൾ തീരാൻ കൂടുതൽ വൈകും: മുന്നറിയിപ്പുമായി മേയർ ആര്യ
തിരുവനന്തപുരം∙ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തിയ ബിജെപി നടപടിക്കെതിരെ വിമര്‍ശനവുമായി മേയർ ആര്യാ രാജേന്ദ്രന്‍. ബിജെപി കൗണ്‍സിലര്‍മാര്‍ കുഴികള്‍ മൂടിയതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകുമെന്ന് ആര്യാ രാജേന്ദ്രന്‍ സമൂഹമാധ്യമത്തില്‍

തിരുവനന്തപുരം∙ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തിയ ബിജെപി നടപടിക്കെതിരെ വിമര്‍ശനവുമായി മേയർ ആര്യാ രാജേന്ദ്രന്‍. ബിജെപി കൗണ്‍സിലര്‍മാര്‍ കുഴികള്‍ മൂടിയതിനാല്‍ ജോലികള്‍ തീരാന്‍ വീണ്ടും കാലതാമസമുണ്ടാകുമെന്ന് ആര്യാ രാജേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നതെന്നും ആരാണ് നാടിന്റെ വികസനം മുടക്കുന്നതെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരമാണ് ചിത്രത്തിലുള്ളതെന്നു പറഞ്ഞ് ആര്യ ബിജെപി കൗണ്‍സിലര്‍മാര്‍ റോഡിലെ കുഴി മൂടുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
∙ മേയറുടെ പോസ്റ്റ്
ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവയ്ക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ കാണുന്നത്. സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജംക്‌ഷനിലെ ജലവിതരണ പൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗൺസിലർമാരായ ബിജെപി നേതാക്കൾ. ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേഗം നിർമാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ടു മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്.
ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും.
ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ?
ആരാണ് നാടിൻറെ വികസനം മുടക്കുന്നത് ?
ഈ ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ് ഈ ചിത്രത്തിൽ കാണുന്നത്...