രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടിയില്ല; യുവാക്കൾക്ക് മുൻഗണനയെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം∙ യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റം. അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം∙ യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റം. അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാർഥി എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെന്നും എന്നാൽ അത് ശരിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.