തിരുവനന്തപുരം∙ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന അന്നത്തെ പ്രതിപക്ഷ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ വന്‍തോതില്‍ പണമൊഴുക്കും അഴിമതിയും നടന്നുവെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങളെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.

‘‘2016-19 കാലഘട്ടത്തില്‍ അബുദാബിയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് പിഡബ്ല്യുസി, എസ്എന്‍സി ലാവ്‌ലിന്‍ തുടങ്ങിയ കമ്പനികള്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം നടത്തുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. ഈ രണ്ടു കമ്പനികളും നേരത്തേ ഇടതു മുന്നണി സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം വളരെ സംശയകരമാണ്. ശരിയായ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരും. ഇതിന്റെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ്. ഈ അഴിമതിപ്പണം മന്ത്രിസഭയിലും പാർട്ടിയിലുമുള്ള പലർക്കും പോയിട്ടുണ്ട്.  സത്യസന്ധമായി അന്വേഷിച്ചാൽ എല്ലാ വിവരങ്ങളും പുറത്ത് വരും’’– ചെന്നിത്തല പറഞ്ഞു.

ADVERTISEMENT

‘‘നയതന്ത്ര ബാഗ് വഴിയുള്ള സ്വർണ്ണക്കടത്തിനും മുഖ്യമന്ത്രി ആദ്യമായി ദുബായിൽ പോയപ്പോൾ ശിവശങ്കർ നയതന്ത്ര ചാനൽ വഴി ബാഗ് കൊണ്ട് പോയതിനു പിന്നിലും ദുരൂഹതയുണ്ട്. മസാല ബോണ്ട് മണിയടിയിലൂടെ ചില മന്ത്രിമാരുടെയും പോക്കറ്റുകളിൽ മണിയെത്തി എന്ന് വ്യക്തമാകുന്നതാണ് ലാവ്​ലിൻ കമ്പനിയിൽ നിന്നുള്ള പണമിടപാട്. ചുരുക്കത്തിൽ ഒന്നാം പിണറായി സർക്കാർ  ഖജനാവ് കൊള്ളയടിക്കുകയാണ് ചെയ്തത്. അത് ഒരു പരിധിവരെ തടയാനായത് അന്നത്തെ  പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽകൊണ്ട് മാത്രമാണ്’’–ചെന്നിത്തല ആരോപിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം തുറന്ന് കാട്ടിയ കമ്പനികളിൽ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികൾ ലഭിച്ചതെന്നാണ് അന്വേഷണ എജൻസിയുടെ കണ്ടെത്തൽ. ഈ പണം അമേരിക്കയിലേക്കാണ് പോയതെങ്കിൽ ഇതിന് പിന്നിൽ സ്പ്രിംഗ്ലർ കമ്പനിയുടെ പങ്കുണ്ടോയെന്ന കാര്യം കൂടി അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു

English Summary:

Chennithala Casts Light on Kerala's Diplomatic Bag Gold Smuggling Case